Sorry, you need to enable JavaScript to visit this website.

ചിക്കന്‍ സ്റ്റാളിലേക്ക് ചത്ത കോഴികള്‍; നാട്ടുകാര്‍ വാഹനം തടഞ്ഞു, രണ്ടുപേര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം-തിരുവനന്തപുരം കഴക്കൂട്ടത്ത് ചത്ത കോഴികളെ വില്‍ക്കാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു. കഴക്കൂട്ടം കുളത്തൂര്‍ ജങ്ഷനിലെ ചിക്കന്‍ സ്റ്റാളിലാണ് ചത്ത കോഴിയെ വില്‍ക്കാന്‍ ശ്രമം നടന്നത്.  നാട്ടുകാര്‍ വിവരം പോലിസിനെയും നഗരസഭയെയും അറിയിക്കുകയായിരുന്നു. ഈ മേഖലയില്‍ നേരത്തെയും ഇത്തരത്തില്‍ ചത്ത കോഴിയെ വില്‍ക്കുന്നതായി വ്യാപകമായി പരാതി ഉയര്‍ന്നിരുന്നു.  
വ്യാഴാഴ്ച രാവിലെ ചുള്ളിമാനൂരിലെ ഫാമില്‍ നിന്നാണ് കഴക്കൂട്ടത്തെ ചിക്കന്‍ സ്റ്റാളിലേക്ക് വാഹനത്തില്‍ കോഴികളെ എത്തിച്ചത്. ഇക്കൂട്ടത്തില്‍ ഏറെയും ചത്ത കോഴികളായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ നാട്ടുകാര്‍ വിവരം പൊലീസിനെയും നഗരസഭയെയും അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നഗരസഭയിലെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി വാഹനം തുറന്നു പരിശോധിക്കുകയായിരുന്നു. വാഹനത്തില്‍ നിരവധി ചത്തകോഴികളെ കണ്ടെത്തിയതിനെ തുടര്‍ന്ന് വാഹനത്തിലെ െ്രെഡവറെയും സഹായിയെയും പോലീസ് കസ്റ്റഡിയിലെടുത്തു. നേരത്തെ നിരവധി തവണ പോലീസില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തില്‍ നാട്ടുകാര്‍ തന്നെ പ്രദേശത്ത് പരിശോധന ആരംഭിച്ചിരുന്നു.

 

Latest News