കൊല്ലം - പുനലൂരില്‍ ദേശീയപാതയില്‍ വാഹനാപകടത്തില്‍ മുന്‍ കായികതാരം മരിച്ചു. തിരുവനന്തപുരം എസ് എ പി ക്യാമ്പിലെ ഹവില്‍ദാര്‍ തൊളിക്കോട് സ്വദേശി ഓംകാര്‍ നാഥ് (25)ആണ് മരിച്ചത്. കൊല്ലം -തിരുമംഗലം ദേശീയപാതയില്‍ പുനലൂര്‍, വാളക്കോട് പള്ളിക്ക് സമീപമാണ് അപകടം നടന്നത്.
നിയന്ത്രണം വിട്ട ബൈക്ക് മരത്തിലേക്ക് ഇടിച്ചു കയയുകയായിരുന്നു. ദേശീയ മെഡല്‍ ജേതാവും എം എ കോളജ് മുന്‍ കായികതാരവുമാണ് ഓംകാര്‍നാഥ്. കൂടെയുണ്ടായിരുന്ന മറ്റൊരു യുവാവിനെ ഗുരുതരമായ പരുക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.