കൊച്ചി- തിരുവനന്തപുരത്ത് നിന്ന് മലേഷ്യയിലെ ക്വാലാലംപൂരിലേക്കുള്ള പുതിയ റൂട്ട് എയര്‍ഏഷ്യ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്നുള്ള എയര്‍ലൈനിന്റെ രണ്ടാമത്തെ നേരിട്ടുള്ള റൂട്ടാണിത്. പുതിയ റൂട്ട് 2024 ഫെബ്രുവരി 21 ന് ആരംഭിക്കും. ആഴ്ചയില്‍ നാല് തവണയാകും സര്‍വീസ് ഉണ്ടാവുക.
2024 ഒക്ടോബര്‍ 26 വരെ തിരുവനന്തപുരത്ത് നിന്ന് ക്വാലാലംപൂരിലേക്ക് ആള്‍ ഇന്‍ വണ്‍വേയില്‍ 4,999 രൂപ മുതല്‍ എന്ന എയര്‍ഏഷ്യ അതിശയകരമായ നിരക്കുകള്‍ വാഗ്ദാനം ചെയ്യുന്നു. 2024 ഫെബ്രുവരി 21 മുതല്‍ 2025 മാര്‍ച്ച് 19 വരെയുള്ള യാത്രകള്‍ക്ക് സൗജന്യ 20 കിലോ ചെക്ക്ഇന്‍ ബാഗേജ് ഉള്‍പ്പെടെയാണ് ഈ നിരക്കുകള്‍. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനുമായി എയര്‍ ഏഷ്യ സൂപ്പര്‍ ആപ്പ് അല്ലെങ്കില്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക..നിലവില്‍ കൊച്ചിയില്‍ നിന്ന് ക്വാലാലംപൂരിലേക്ക് ആഴ്ചയില്‍ 12 സര്‍വീസുകളാണുള്ളത്.