കൊച്ചി- ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പിന്നിൽനിന്ന ശേഷം കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഗംഭീര തിരിച്ചുവരവ്. ചെന്നൈയിൻ എഫ്.സിയെ ഒടുവിൽ 3-3 സ്‌കോറിന് സമനിലയിൽ പിടിച്ചാണ് ബ്ലാസ്റ്റേഴ്‌സ് കളംവിട്ടത്. ദിമി നേടിയ ഇരട്ട ഗോളുകളാണ് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചുവരവ് സമ്മാനിച്ചത്. സമനിലയോടെ കേരള ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിൽ ഒന്നാമത് എത്തി. ആദ്യ മിനിറ്റിൽ തന്നെ കേരള ബ്ലാസ്‌റ്റേഴ്‌സ് ഒരു ഗോളിന് പിറകിലായി. ഫ്രീ കിക്കിലൂടെ ക്രിവെലാരോയാമ് ചെന്നൈയിന് ലീഡ് സമ്മാനിച്ചത്. അധികം വൈകാതെ ബ്ലാസ്റ്റേഴ്‌സ് തിരിച്ചടിച്ചു. ക്വാമെ പെപ്രയെ വീഴ്ത്തിയതിന് പതിനൊന്നാം മിനിറ്റിൽ ബ്ലാസ്‌റ്റേഴ്‌സിന് അനുകൂലമായ പെനാൽറ്റി ദിമി ഗോളാക്കി. പതിനാലാമത്തെ മിനിറ്റിൽ ചെന്നൈയിനും പെനാൽറ്റി. മറേ ഇത് ഗോളാക്കി. ഇരുപത്തിനാലാമത്തെ മിനിറ്റി മറേ വീണ്ടും ഗോളടിച്ചു. 37-ാം മിനിറ്റിൽ ബ്ലാസ്‌റ്റേഴ്‌സ് പെപ്രയിലൂടെ ഗോൾ നേടി. 59-ാം മിനിറ്റിൽ ദിമ ബ്ലാസ്‌റ്റേഴ്‌സിന് സമനില സമ്മാനിച്ചു. എട്ടു മത്സരങ്ങളിൽനിന്ന് 17 പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സാണ് ലീഗിൽ ഒന്നാമത്. എട്ടു പോയിന്റുമായി ചെന്നൈയിൽ രണ്ടാം സ്ഥാനത്തുണ്ട്.