ദമാം - കൊലക്കേസ് പ്രതിയായ സൗദി പൗരന് കിഴക്കൻ പ്രവിശ്യയിൽ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദി പൗരൻ നാസിർ ബിൻ ആമിർ ബിൻ തുറൈഫ് അൽദോസരിയെ തർക്കത്തെ തുടർന്ന് മുട്ടൻവടി കൊണ്ട് ശിരസ്സിന് അടിച്ചും കാർ കയറ്റിയും കൊലപ്പെടുത്തിയ അബ്ദുല്ല ബിൻ അബ്ദുൽ മുഹ്‌സിൻ ബിൻ സലൂം അൽദോസരിക്കാണ് ശിക്ഷ നടപ്പാക്കിയത്.