തൃശൂർ - കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട കളളപ്പണ കേസിൽ വ്യവസായി ഗോകുലം ഗോപാലനെ എൻഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് ചോദ്യം ചെയ്യുന്നു. രാവിലെ ആരംഭിച്ച ചോദ്യം ചെയ്യൽ ഉച്ചക്കുശേഷവും തുടരുകയാണ്. കൊച്ചി ഇ.ഡി ഓഫീസിൽ വച്ചാണ് ചോദ്യം ചെയ്യൽ.
നാല് കോടിയുടെ ഇടപാടിലാണ് നടപടി. നേരത്തെ ഡെയ്‌ലി ഡെപ്പോസിറ്റ് സ്‌കീമുമായി ബന്ധപ്പെട്ട് നാലു കോടിയുടെ ഇടപാട് ഗോകുലം ഗോപാലനുണ്ടെന്നാണ് ആരോപണം. ഇക്കാര്യത്തിൽ വിശദീകരണം ആവശ്യപ്പെട്ട് ഇ.ഡി രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ തുടർച്ചയാണ് സമൻസ് അയച്ച് വിളിപ്പിച്ചതെന്നാണ് വിവരം.