Sorry, you need to enable JavaScript to visit this website.

കുട്ടിയെ കണ്ടെത്താന്‍ പരിശ്രമിച്ച പോലീസിനും നാട്ടുകാര്‍ക്കും അഭിനന്ദനമെന്ന് മുഖ്യമന്ത്രി മാധ്യമങ്ങള്‍ ഔചത്യം പാലിക്കണം

മലപ്പുറം - കൊല്ലത്ത് തട്ടിക്കൊണ്ടുപോയ കുട്ടിയെ കണ്ടെത്താന്‍ പരിശ്രമിച്ച പോലീസിനും നാട്ടുകാര്‍ക്കും അഭിനന്ദനമെന്ന് മുഖ്യമന്ത്രി. മാധ്യമങ്ങളും വലിയ പങ്കു വഹിച്ചു. എന്നാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ മാധ്യമങ്ങള്‍ ഔചത്യമില്ലാത്ത ചോദ്യങ്ങള്‍ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മലപ്പുറത്തെ നവകേരള സദസ്സിന്റെ ഭാഗമായുള്ള വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 
രാജ്യത്തിനാകെ സന്തോഷം നല്‍കിയ ദിനമായിരുന്നു ഇന്നലെ. തൊഴിലാളികളെ തുരങ്കത്തില്‍ നിന്ന് രക്ഷപ്പെടുത്തിയ സംഭവമാണ് ഒന്ന്. കൊല്ലത്ത് തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ കണ്ടെത്തിയതാണ് മറ്റൊരു സന്തോഷം. കുട്ടിയെ കണ്ടെത്താന്‍ പരിശ്രമിച്ച പൊലീസിനും നാട്ടുകാര്‍ക്കും അഭിനന്ദനം അറിയിക്കുകയാണ്. കുട്ടിയുടെ സഹോദരന് പ്രത്യേക അഭിനന്ദനം. മാധ്യമങ്ങളും മികച്ച പങ്ക് വഹിച്ചു. അതേ സമയം അന്വേഷണ വിവരം അപ്പപ്പോള്‍ കുറ്റവാളികള്‍ക്ക് എത്തിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നും ഔചിത്യമില്ലാത്ത ചോദ്യങ്ങള്‍ ചോദിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.സമീപകാലത്ത് കേരളം കണ്ട ഏറ്റവും വലിയ തെരച്ചിലാണ് നടത്തിയത്. കുറ്റവാളികളെ ഉടന്‍ പിടികൂടും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള ഒരു കുറ്റകൃത്യവും വെച്ചു പൊറുപ്പിക്കില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. കേരളത്തിനാകെ അഭിമാനമായ കാര്യമാണിത്. മലപ്പുറത്ത് രണ്ടു ദിവസത്തിനകം 31,601 നിവേദനങ്ങള്‍ ലഭിച്ചു. ഗവര്‍ണര്‍ ബില്ലില്‍ ഒപ്പിടാത്ത സംഭവത്തിലും പിണറായി വിജയന്‍ പ്രതികരിച്ചു. സുപ്രീം കോടതിയുടെ നിര്‍ദേശത്തെ ഗവര്‍ണര്‍ അര്‍ഹിക്കുന്ന ഗൗരവത്തോടെയാണോ കാണുന്നത് എന്ന് സംശയമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Latest News