കൊല്ലം -ഓയൂരില്‍ നിന്ന് ആറുവയസുകാരിയായ അഭിഗേല്‍ സാറയെ തട്ടികൊണ്ടുപോയ സംഘം ഈ കുട്ടിയെ മാത്രമല്ല മറ്റു കൂട്ടികളെയും ലക്ഷ്യമിട്ടിരുന്നതായി സൂചന. കുട്ടിയെ തട്ടിക്കൊണ്ടു പോയ കാറിന്റെ സഞ്ചാരത്തിന്റെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ഈ സൂചന ലഭിച്ചത്. അബിഗേല്‍ സാറയെ തട്ടിക്കൊണ്ടു പോകുന്നതിന് ഒരു മണിക്കൂര്‍ മുന്‍പുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. കുട്ടികള്‍ കൂടുതലുള്ള സ്ഥലത്തെത്തുമ്പോള്‍ കാര്‍ വേഗത കുറക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. പള്ളിക്കല്‍ മൂതല ഭാഗത്ത് നിന്നുള്ള ദൃശ്യങ്ങളില്‍ നിന്നാണ് ഇത് വ്യക്തമാകുന്നത്. റോഡരികില്‍ ഒരു പെണ്‍കുട്ടി തനിച്ച് നില്‍ക്കുന്നയിടത്ത് കാര്‍ വേഗത കുറയ്ക്കുകയും എതിര്‍വശത്തു നിന്ന് ഒരു കാറും ചില സ്ത്രീകളും നടന്നു വരുന്നത് കാണുമ്പോള്‍ മുന്നോട്ട് എടുക്കുന്നതുമാണ് സിസിടിവി ദൃശ്യങ്ങളില്‍ കാണുന്നത്. മറ്റു കുട്ടികളെയും തട്ടിക്കൊണ്ടു പോകല്‍ സംഘം ലക്ഷ്യമിട്ടിരുന്നതയാണ് ഇതിലൂടെ വ്യക്തമാകുന്നത്.