Sorry, you need to enable JavaScript to visit this website.

97-ാം വയസ്സില്‍ ആന മുത്തശ്ശി ചരിഞ്ഞു

തൃശൂര്‍- ഗുരുവായൂര്‍ ദേവസ്വം പുന്നത്തൂര്‍ ആനക്കോട്ടയിലെ ആന മുത്തശ്ശി 97-ാം വയസ്സില്‍ ചരിഞ്ഞു. പുന്നത്തൂര്‍ കോട്ടയിലെ 'താര'യാണ്  ചൊവ്വാഴ്ച വൈകിട്ട് ഏഴു മണിയോടെ ചരിഞ്ഞത്. പുന്നത്തൂര്‍ക്കോട്ടയിലെ ഏറ്റവും പ്രായമേറിയ ആനയാണ് താര.

ഏഷ്യയിലെ തന്നെ ഏറ്റവും പ്രായമേറിയ ആനയാണ് താരയെന്നാണ് കരുതുന്നത്. സര്‍ക്കസ് കലാകാരിയായിരുന്ന താരയെ ഉടമ കെ. ദാമോദരന്‍ 1957ലാണ് ഗുരുവായൂരില്‍ നടയ്ക്കിരുത്തിയത്. പുന്നത്തുര്‍കോട്ടയില്‍ ഗുരുവായൂര്‍ കേശവനൊപ്പം 1975ല്‍ വന്ന ആനയാണ് താര. മണ്ഡലകാല എഴുന്നെള്ളിപ്പില്‍ സ്വര്‍ണതിടമ്പ് ഏറ്റാനും താരക്ക് നിയോഗം ലഭിച്ചിട്ടുണ്ട്.

ആനയുടെ മൃതദേഹം കോടനാടേക്ക് കൊണ്ടുപോകും. ഗുരുവായൂര്‍ ദേവസ്വത്തിന്റെ ബഹുമതികളോടെയാവും യാത്രയയപ്പ്. ഒമ്പത് കൊല്ലം മുമ്പാണ് ആന എഴുന്നെള്ളിപ്പിന് പോയത്. പിന്നീട് കെട്ടും തറിയില്‍ തന്നെയായിരുന്നു നില്‍പ്പ്. അഞ്ചു കൊല്ലം മുമ്പ് ഗജമുത്തശ്ശി പദവി നല്‍കിയിരുന്നു.

Latest News