മക്ക - ഹജ് കാലത്ത് ഇരുപത്തിനാലു മണിക്കൂറും തീർഥാടകരുടെ അന്വേഷണങ്ങൾക്ക് മറുപടി നൽകുന്നതിന് 128 പ്രബോധകരെ ഇസ്‌ലാമികകാര്യ മന്ത്രാലയം നിയോഗിച്ചു. ഇവരിൽ 81 പേർ മക്കയിലും 47 പേർ മദീനയിലുമാണ് സേവനമനുഷ്ഠിക്കുന്നത്. ഹജുമായി ബന്ധപ്പെട്ട മതപരമായ സംശയ നിവാരണത്തിന് 8002451000 എന്ന ടോൾഫ്രീ നമ്പറിൽ തീർഥാടകർക്ക് ബന്ധപ്പെടാവുന്നതാണ്. ഈ നമ്പറിനു കീഴിൽ 59 ഫോൺ ലൈനുകളുണ്ട്. ഇതിൽ 24 എണ്ണം മക്കയിലും ആറെണ്ണം മദീനയിലും 29 എണ്ണം മിനായിലും മുസ്ദലിഫയിലും അറഫയിലുമാണ്. ദുൽഖഅ്ദ 20 മുതൽ ദുൽഹജ് ഒന്നു വരെയുള്ള പത്തു ദിവസത്തിനിടെ ഹജ് തീർഥാടകരിൽ നിന്ന് 9,271 കോളുകൾ ടോൾഫ്രീ നമ്പറിൽ ലഭിച്ചിട്ടുണ്ട്.