Sorry, you need to enable JavaScript to visit this website.

തട്ടിക്കൊണ്ടുപോകല്‍ സംഘത്തില്‍ നിന്ന് രക്ഷപ്പെട്ട അഭിഗേല്‍ സാറയെ കളളമൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചതായി വിവരം

കൊല്ലം - തട്ടിക്കൊണ്ടുപോകല്‍ സംഘം കൊല്ലത്തെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച അഭിഗേല്‍ സാറയെ കളളമൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചതായി വിവരം. നീല കാറിലാണ് ആശ്രാമം മൈതിനായില്‍ കൊണ്ടാക്കിയതെന്ന്  പറയാന്‍ തട്ടിക്കൊണ്ടുപോകല്‍ സംഘത്തിലെ സ്ത്രീ നിര്‍ബന്ധിച്ചുവെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു. രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് ഉണ്ടായിരുന്നതെന്ന് പറയാനും ആവശ്യപ്പെട്ടുവെന്നും അഭിഗേല്‍ സാറ പൊലീസിനോട് പറഞ്ഞു. കുട്ടിയെയും കൂട്ടി ലിങ്ക് റോഡില്‍ നിന്ന് ഒരു സ്ത്രീ തന്റെ ഓട്ടോയില്‍ കയറുകയായിരുന്നുവെന്നും താനാണ് അവരെ ആശ്രാമം മൈതാനിക്ക് സമീപം കൊണ്ട് വന്ന് ഇറക്കിയതെന്നും ഓട്ടോ ഡ്രൈവര്‍ നേരത്തെ മൊഴി നല്‍കിയിരുന്നു. വാര്‍ത്ത വന്നപ്പോഴാണ് താന്‍ കൊണ്ടു വിട്ടത് അഭിഗേല്‍ സാറയെയും കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഘത്തിലെ സ്ത്രീയെയുമാണെന്ന് മനസ്സിലായതെന്നും ഉടന്‍ തന്നെ പോലീസ് സ്‌റ്റേഷനില്‍ ചെന്ന് വിവരം പറയുകയായിരുന്നുവെന്നും ഓട്ടോ ഡ്രൈവര്‍ പറഞ്ഞിരുന്നു. നീല കാറിലാണ് വന്നതെന്ന് തുടക്കത്തില്‍ കുട്ടി പോലീസിനോട് പറഞ്ഞിരുന്നു. പിന്നീടാണ് തന്നെ കൊണ്ടു പോയ സ്ത്രീ ഇങ്ങനെ പറയാന്‍ നിര്‍ബന്ധിച്ചതുകൊണ്ടാണ് ആദ്യം ഇങ്ങനെ പറഞ്ഞതെന്ന്  കുട്ടി മൊഴി നല്‍കിയത്. കഴിഞ്ഞ രാത്രി അമ്മയെ കാണണമെന്ന് പറഞ്ഞ് കരഞ്ഞപ്പോള്‍ വായപൊത്തി, ഒറ്റയ്ക്കിരുത്തി ഭക്ഷണം നല്‍കിയശേഷം കാര്‍ട്ടൂണ്‍ കാണിച്ചുവെന്ന് അഭിഗേല്‍ സാറ പോലീസിനോട് പറഞ്ഞു. വലിയൊരു വീട്ടിലാണ് രാത്രി കഴിഞ്ഞതെന്നും അവിടെ ഒരു സ്ത്രീയും മൂന്ന് പുരുഷന്‍മാരുമാണ് ഉണ്ടായിരുന്നതെന്നും കുട്ടി മൊഴി നല്‍കിയിട്ടുണ്ട്.

 

Latest News