കൊല്ലം- ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പോലീസ് തിരയുന്ന ആളെ കണ്ടതായി വീട്ടമ്മ പോലീസിനെ അറിയിച്ചു. പോലീസ് ഇയാളുടെ രേഖാചിത്രം പുറത്തുവിട്ടപ്പോഴാണ് ഇത് താനുമായി സംസാരിച്ച ആളാണെന്ന് മനസ്സിലായതെന്ന് രേണുക എന്ന വീട്ടമ്മ പറഞ്ഞു.
അഞ്ചല്‍ അര്‍ച്ചന തിയറ്ററിനടുത്തുവെച്ച് പരിചയഭാവത്തില്‍ ഇയാള്‍ തന്നോട് സംസാരിച്ചതായും മൊബൈല്‍ നമ്പര്‍ ചോദിച്ചതായും ഇവര്‍ പറയുന്നു. ഭര്‍ത്താവിനെക്കുറിച്ച് ചോദിച്ചപ്പോള്‍ പോലീസിലാണെന്ന് പറഞ്ഞതോടെ ഇയാള്‍ പെട്ടെന്ന് പോയി. പിന്നീട് രേഖാചിത്രം കണ്ടപ്പോഴാണ് ഇതേ വ്യക്തിയാണെന്ന് മനസ്സിലായത്. പൂയപ്പള്ളി സ്വദേശിയാണെന്നാണ് തന്നോട് പറഞ്ഞതെന്നും ഇവര്‍ അറിയിച്ചു.