തിരുവനന്തപുരം- നിയമസഭ പാസ്സാക്കിയിട്ടും ഒപ്പിടാതെ പിടിച്ചുവെച്ച നാല് ബില്ലുകള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രപതിക്ക് അയച്ചതായി സൂചന. സര്‍വകലാശാല ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ ഒഴിവാക്കുന്ന ബില്ലും ഇതിലുള്‍പ്പെടും.
ബില്ലുകള്‍ പിടിച്ചുവെച്ചതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതേവിഷയത്തില്‍ തമിഴ്‌നാട്, പഞ്ചാബ് ഗവര്‍ണര്‍മാര്‍ക്കെതിരെ കോടതി പരാമര്‍ശം നടത്തുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ അറ്റോണി ജനറല്‍ ഗവര്‍ണറോട് സംസാരിച്ചിരുന്നു.