Sorry, you need to enable JavaScript to visit this website.

കുട്ടിയെ തിരികെ കിട്ടിയത് കേരളം ഒന്നാകെ നടത്തിയ ശ്രമങ്ങളുടെ ഫലം: വീണാ ജോര്‍ജ്ജ്

തിരുവനന്തപുരം- ഓയൂരില്‍ നിന്നും കാണാതായ കുഞ്ഞിനെ കണ്ടെത്തിയ വാര്‍ത്ത ഏറെ സന്തോഷം നല്‍കുന്നതാണെന്ന് ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോര്‍ജ്. കേരളം ഒന്നാകെ കാത്തിരുന്ന വാര്‍ത്തയാണിതെന്നും പോലീസും ജനങ്ങളും ഉള്‍പ്പെടെ കേരളം ഒന്നാകെ നടത്തിയ ശ്രമങ്ങളുടെ ഫലമാണ് കുട്ടിയെ നമുക്ക് തിരിച്ചു കിട്ടാന്‍ കാരണമെന്നും മന്ത്രി പറഞ്ഞു.

പോലീസിനെ മറികടന്ന് കുട്ടിയെ കടത്താനാവാത്തതിനാലാണ് കുഞ്ഞിനെ ഉപേക്ഷിച്ച് പോയതെന്നും പോലീസ് സേന പ്രത്യേക അഭിന്ദനങ്ങള്‍ അര്‍ഹിക്കുന്നതായും മന്ത്രി പറഞ്ഞു.

ഡോക്ടര്‍മാര്‍ അടങ്ങുന്ന മെഡിക്കല്‍ സംഘം എ. ആര്‍ ക്യാംപില്‍ കുഞ്ഞിനെ പരിശോധിച്ചു. കുഞ്ഞിന് വിദഗ്ധ ചികിത്സ ഉറപ്പാക്കാനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. മാതാപിതാക്കള്‍ക്കും ആവശ്യമായ ആരോഗ്യ പിന്തുണ ഉറപ്പാക്കും. ആരോഗ്യ പ്രവര്‍ത്തകരായ മാതാപിതാക്കള്‍ക്ക് ആവശ്യമായ അവധി നല്‍കാനും സ്വകാര്യ ആശുപത്രികളോട് ആവശ്യപ്പെട്ടിടുണ്ടെന്നും അവര്‍ നല്‍കാമെന്ന് അറിയിച്ചതായും മന്ത്രി വ്യക്തമാക്കി.

Latest News