Sorry, you need to enable JavaScript to visit this website.

കേരളവര്‍മ്മ കോളേജിലെ എസ് എഫ് ഐ സ്ഥാനാര്‍ത്ഥിയുടെ വിജയം ഹൈക്കോടതി റദ്ദാക്കി, ചട്ടപ്രകാരം റീ കൗണ്ടിംഗ് നടത്തണം

കൊച്ചി - കേരളവര്‍മ്മ കോളജിലെ യൂണിയന്‍ ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ എസ് എഫ് ഐ സ്ഥാനാര്‍ത്ഥിയുടെ വിജയം ഹൈക്കോടതി റദ്ദാക്കി. ചട്ടപ്രകാരം  റീ കൗണ്ടിംഗ് നടത്താന്‍ കോടതി ഉത്തരവിട്ടു. കെ എസ് യു സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി. നാല് പതിറ്റാണ്ടായി എസ് എഫ് ഐ കോട്ടയായിരുന്ന കേരള വര്‍മ്മ കോളജിലെ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക്  ഇത്തവണ എസ് എഫ് ഐ സ്ഥാനാര്‍ത്ഥിയെ വിജയിയായി പ്രഖ്യാപിച്ചത് വോട്ടെണ്ണല്‍ അട്ടിമറിച്ചെന്നാണ് ശ്രീക്കുട്ടന്റെയും കെ എസ് യുവിന്റെയും ആരോപണം.  കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കൗണ്ടിംഗ് പൂര്‍ത്തിയായപ്പോള്‍ കെ എസ് യു സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടന്‍ ഒരു വോട്ടിന് വിജയിച്ചിരുന്നു. എന്നാല്‍, റീ കൗണ്ടിംഗില്‍ എസ് എഫ് ഐ സ്ഥാനാര്‍ത്ഥിയാണ് 11 വോട്ടുകള്‍ക്ക് വിജയിച്ചത്. ഇടത് അധ്യാപക സംഘടനാ അനുകൂലികളുടെ പിന്തുണയോടെ തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയായിരുന്നുവെന്നാണ് കെ എസ് യു ഉയര്‍ത്തിയ ആരോപണം. മന്ത്രി ആര്‍ ബിന്ദുവും കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും വോട്ടെണ്ണല്‍ അട്ടിമറിക്കാന്‍ ഇടപെട്ടെന്നും കെ എസ് യു കുറ്റപ്പെടുത്തിയിരുന്നു.

 

Latest News