തിരുവനന്തപുരം - പിണറായിയുടെ ചായ കുടിക്കുന്നവര്‍ കോണ്‍ഗ്രസില്‍ വേണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. നവകേരള സദസില്‍ പങ്കെടുത്ത നേതാക്കള്‍ക്കെതിരെയാണ് കെ മുരളീധരന്റെ വിമര്‍ശനം. ഷൈന്‍ ചെയ്യാന്‍ വേണ്ടിയാണ് മുഖ്യമന്ത്രിയുടെ പ്രഭാത യോഗത്തില്‍ ചിലയാളുകള്‍ പങ്കെടുക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രി ഗുണ്ടകള്‍ക്കൊപ്പമാണ് നടക്കുന്നത്. പിണറായി വിജയന് പോലീസില്‍ വിശ്വാസമില്ലെന്നും കോഴിക്കോട് ഡി സി പി മുഖ്യമന്ത്രിക്കായി ഗുണ്ടാ പണി ചെയ്യുന്നുവെന്നും കെ മുരളീധരന്‍ പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞ ജീവന്‍ രക്ഷാപ്രവര്‍ത്തനം ഇതാണെങ്കില്‍ അത്തരം രീതി ഞങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും മുരളീധരന്‍ മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ദിവസം നവകേരള സദസിന്റെ കോഴിക്കോട് നടന്ന പ്രഭാത യോഗത്തില്‍ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിലെ കോണ്‍ഗ്രസ്, മുസ്‌ലീം ലീഗ് നേതാക്കള്‍ പങ്കെടുത്തിരുന്നു. കുന്ദമംഗലം ബ്ലോക്ക് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ എന്‍ അബൂബക്കര്‍, ലീഗ് പ്രാദേശിക നേതാവ് മൊയ്തു മുട്ടായി എന്നിവരാണ് ഓമശേരിയിലെ യോഗത്തില്‍ പങ്കെടുത്തത്. പങ്കെടുത്തവര്‍ക്കെതിരെ പാര്‍ട്ടി നടപടിയുണ്ടായിട്ടുണ്ട്.