തിരുവനന്തപുരം-ഓയൂരിലെ ആറുവയസുകാരിയുടെ തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തവരെ വിട്ടയയ്ക്കും. സംഭവവുമായി ഇവര്‍ക്ക് നേരിട്ട് ബന്ധമില്ലെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ശ്രീവല്ലത്ത് കണ്ടെത്തിയ കാര്‍ സിസിടിവി ദൃശ്യങ്ങളിലുള്ള കാര്‍ അല്ലെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.കുട്ടിയെ തട്ടിക്കൊണ്ടു പോയതുമായി ബന്ധപ്പെട്ട് സംശയാസ്പദമായി കണ്ട ഒരു കാറിന്റെ നമ്പര്‍ പൊലീസ് ലഭിച്ചിരുന്നു. ഇത് പൗഡിക്കോണം സ്വദേശിയുടെ കാര്‍ ആണെന്ന് വ്യക്തമായതോടെ പോലീസ് ഇയാളെ ബന്ധപ്പെട്ടു. എന്നാല്‍ കാര്‍ വാഷിംഗ് സെന്ററില്‍ ഉണ്ടെന്ന മറുപടിയാണ് ലഭിച്ചത്. തുടര്‍ന്ന് പോലീസ് ഇവിടെയെത്തി പരിശോധന നടത്തി. എന്നാല്‍ കാര്‍ കണ്ടെത്താനായില്ല. തുടര്‍ന്നാണ് സ്ഥാപനത്തിന്റെ ഉടമയെയും ജീവനക്കാരനെയും പോലീസ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ ഈ കാര്‍ സിസിടിവി ദൃശ്യങ്ങളില്‍ ഉള്ളതല്ലെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. സംഭവത്തില്‍ പ്രതിയുടേതെന്ന് സംശയിക്കുന്ന ആളുടെ കളര്‍ രേഖാചിത്രം പോലീസ് പുറത്തുവിട്ടിട്ടുണ്ട്. കടയിലെത്തിയ ആളുമായി രേഖാചിത്രത്തിന് സാമ്യമുണ്ടെന്നാണ് കടക്കാരി അറിയിച്ചിരിക്കുന്നത്