Sorry, you need to enable JavaScript to visit this website.

അമ്മക്ക് ഫോണ്‍ ചെയ്തത് പാരിപ്പള്ളിയിലെ ചായക്കടയില്‍നിന്ന്, സിസിടിവി തിരഞ്ഞ് പോലീസ്

കൊല്ലം- കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ നിര്‍ണായക വിവരം. കുട്ടിയുടെ അമ്മക്ക് മോചനദ്രവ്യം ആവശ്യപ്പെട്ട് ലഭിച്ച ഫോണ്‍ ചെയ്തത് പാരിപ്പള്ളിയിലെ ഒരു ചായക്കടയില്‍നിന്നാണെന്ന് പോലീസിന് വിവരം ലഭിച്ചു. ഓട്ടോയിലെത്തിയ ഒരു പുരുഷനും സ്ത്രീയും കടയില്‍വന്ന് ഒരു ഫോണ്‍ ചെയ്യണമെന്ന് ആവശ്യപ്പെടുകയും കടയിലെ ഫോണില്‍നിന്ന് വിളിക്കുകയുമായിരുന്നു. ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചു. ഓട്ടോ പോയ വഴി കണ്ടെത്താന്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 112 എന്ന നമ്പരില്‍ ബന്ധപ്പെടണം.

 

Latest News