Sorry, you need to enable JavaScript to visit this website.

ജ്വല്ലറിയുടെ പേരും ലോഗോയും ഉപയോഗിച്ച് പണപ്പിരിവ്; ലീഗ് നേതാവടക്കം രണ്ടു പേർക്കെതിരെ കേസ്

കാസർകോട്- ജ്വല്ലറിയുടെ പേരും ലേബലും ഉപയോഗിച്ച് പണപ്പിരിവിനു ശ്രമിച്ചുവെന്ന പരാതിയിൽ കോടതി നിർദേശപ്രകാരം ലീഗ് നേതാവടക്കം രണ്ടുപേർക്കെതിരെ കേസെടുത്തു. 
മെട്രോ ഗോൾഡ് ജ്വല്ലറി എം.ഡി. അഹമ്മദ് സാജിയുടെ പരാതിയിലാണ് കോട്ടിക്കുളം സ്വദേശികളായ സാനു എന്ന ഷാനവാസ്(30), ലീഗ് നേതാവ് കെ.ബി.എം.ഷരീഫ്(49) എന്നിവർക്കെതിരെ സിജെഎം കോടതി നിർദേശ പ്രകാരം ടൗൺ പോലീസ് കേസെടുത്തത്. ജ്വല്ലറിയുടെ പേരിൽ വ്യാജ പേരും ലേബലും ഉപയോഗിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പണപ്പിരിവ് നടത്താനും പ്രചരിപ്പിക്കാനും ശ്രമിച്ചതിനാണ് കേസ്. ഉപ്പളയിലും സമാന രീതിയിൽ ശ്രമം നടത്തിയിരുന്നുവെങ്കിലും കോടതി ഇടപെട്ട് തടഞ്ഞിരുന്നുവെന്നു പറയുന്നു. മെട്രോ ഗോൾഡ്, ട്രൂവാല്യൂ ഓഫ് യുവർമണി എന്ന പേരിലാണ് ജ്വല്ലറി ആരംഭിക്കാൻ പദ്ധതിയിട്ടത്.

Latest News