കൊച്ചി- ശാസ്ത്രസാങ്കേതിക സര്‍വകലാശാലയിലുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സ്‌കൂള്‍ ഓഫ് എന്‍ജിനീയറിംഗ് പ്രിന്‍സിപ്പല്‍ ഡോ. ദീപക് കുമാര്‍ സാഹുവിനെ അന്വേഷണ കാലയളവില്‍ പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്തും. വി.സി. ഡോ.പി.ജി. ശങ്കരന്‍ മാധ്യമങ്ങളെ അറിയിച്ചതാണ് ഇക്കാര്യം. തിക്കിലും തിരക്കിലുംപ്പെട്ട് നാലുപേര്‍ മരിച്ച സംഭവം അന്വേഷിക്കാന്‍ മൂന്നംഗസമിതിയെ നിയോഗിച്ചതായും അദ്ദേഹം പറഞ്ഞു. കെ.കെ. കൃഷ്ണകുമാര്‍ (കണ്‍വീനര്‍), ഡോ.ശശിഗോപാലന്‍, ഡോ. ലാലി എന്നിവരാണ് സമിതിഅംഗങ്ങള്‍.
അന്വേഷണം നടക്കുന്ന പശ്ചാത്തലത്തിലാണ് പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്ന് മാറിനില്‍ക്കാന്‍ സാഹുവിനോട് സിന്‍ഡിക്കേറ്റ് ആവശ്യപ്പെട്ടത്. ഈ നിര്‍ദേശം അദ്ദേഹം സ്വീകരിച്ചതായും വി.സി പറഞ്ഞു.