തിരുവനന്തപുരം- വിഴിഞ്ഞം തുറമുഖത്ത് സ്ഥാപിക്കാനുള്ള ക്രെയ്‌നുകളുമായി മൂന്നാമത്തെ കപ്പലെത്തി. ചൈനയില്‍ നിന്നും ഷെന്‍ഹുവ 24 കപ്പലാണ് തിങ്കളാഴ്ച ഉച്ചയോടെയാണ് വിഴിഞ്ഞത്ത് എത്തിയത്.
കപ്പലില്‍ ആറ് ക്രെയ്‌നുകളാണുള്ളത്. ആറു മാസത്തിനുള്ളില്‍ ഒന്നാംഘട്ടം കമ്മീഷന്‍ ചെയ്യാനാണ് തുറമുഖത്തിന്റെ നടത്തിപ്പ് ചുമതലയുള്ള അദാനി ഗ്രൂപ്പിന്റെ ശ്രമം.
ഇസഡ് പിഎംസി എന്ന ചൈനീസ് കമ്പനിയില്‍ നിന്നാണ് അദാനി പോര്‍ട്സ് ക്രെയ്‌നുകള്‍ വാങ്ങുന്നത്. വിഴിഞ്ഞം തുറമുഖത്തിന്റെ ഒന്നാംഘട്ടം പ്രവര്‍ത്തന സജ്ജമാകാന്‍ 22 യാര്‍ഡ് ക്രെയ്‌നുകളും 7 ഷിഫ്റ്റു ടു ഷോര്‍ ക്രെയ്‌നുകളും വേണം. നാലാമത്തെ കപ്പല്‍ ഷെന്‍ഹുവ-15 രണ്ട് ഷിപ്പ് ടു ഷോര്‍ ക്രെയിനുകളും 3 യാര്‍ഡ് ക്രെയിനുകളുമായി ഡിസംബര്‍ 15ന് എത്തും.
ഒക്‌ടോബര്‍ 12നാണ് ക്രെയ്‌നുകളുമായി ആദ്യകപ്പല്‍ എത്തിയത്. രണ്ടാം കപ്പല്‍ നവംബര്‍ ഒന്‍പതിനാണ് എത്തിയത്.