കൊല്ലം - ട്യൂഷന് പോയി സഹോദരനൊപ്പം മടങ്ങുകയായിരുന്ന ഏഴു വയസ്സുകാരിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി. ഓയൂര്‍ മരുതമണ്‍പള്ളിക്കു സമീപമാണ് നാടിനെ നടുക്കിയ സംഭവം.
ഓയൂര്‍ സ്വദേശി റെജിയുടെ മകള്‍ അഭികേല്‍ സാറയെയാണു വീടിന് സമീപത്തുനിന്ന് തട്ടിക്കൊണ്ടുപോയത്. വൈകിട്ടു നാലുമണിയോടെയാണു സംഭവം നടന്നത്. സഹോദരനൊപ്പം ട്യൂഷന്‍ ക്ലാസിലേക്കു പോകവേ കാറിലെത്തിയ സംഘം കുട്ടിയെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. തന്നെയും തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ചതായും വലിച്ചിഴച്ചതായും സഹോദരനായ എട്ടുവയസ്സുകാരന്‍ പറഞ്ഞു. കാറില്‍ അള്ളിപ്പിടിച്ച കുട്ടി നിലത്തുവീണ് പരിക്കേറ്റു. കുടുംബം സംഭവത്തെക്കുറിച്ചു പോലീസില്‍ ഫോണ്‍ വിളിച്ചു അറിയിച്ച ഉടന്‍ അന്വേഷണം ആരംഭിച്ചു. വെള്ള നിറത്തിലുള്ള ഹോണ്ടാ കാറിലാണു സംഘമെത്തിയത്. കാറില്‍ നാലുപേരാണുണ്ടായിരുന്നത്. പൂയപ്പള്ളി പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു.