മക്ക - ദക്ഷിണ സൗദിയിലെ ബീശയിൽ നിന്ന് ഹജ് നിർവഹിക്കുന്നതിന് സൗദി പൗരൻ കാൽനടയായി വിശുദ്ധ മക്കയിലെത്തി. 'ബീശ പദചാരി' സംഘത്തിൽ പെട്ട സൗദി പൗരൻ 450 കിലോമീറ്റർ ദൂരം പത്തു ദിവസം കൊണ്ട് താണ്ടിയാണ് പുണ്യഭൂമിയിൽ എത്തിയത്. കാൽനടയാത്രാ സംസ്‌കാരം പ്രചരിപ്പിക്കുന്നതിനും ഇതിന്റെ ആരോഗ്യ ഗുണങ്ങളെ കുറിച്ച് സമൂഹത്തിൽ അവബോധമുണ്ടാക്കുന്നതിനും ശ്രമിച്ചാണ് സൗദി പൗരൻ ബീശയിൽ നിന്ന് പുണ്യഭൂമിയിലേക്ക് കാൽനടയായി പുറപ്പെട്ടത്. ദിവസേന ശരാശരി 40 കിലോമീറ്റർ ദൂരമാണ് ഇദ്ദേഹം താണ്ടിയത്. പുരാതന കാലത്ത് ഹജ്, ഉംറ തീർഥാടകരും കച്ചവട സംഘങ്ങളം കടന്നുപോയിരുന്ന വഴികളാണ് ബീശയിൽ നിന്ന് മക്കയിലേക്കുള്ള യാത്രക്ക് സൗദി പൗരൻ ഉപയോഗിച്ചത്.