കൊച്ചി- കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ തിക്കിലും തിരക്കിലും പെട്ട് നാലു പേര്‍ മരിക്കാനിടയായ സാഹചര്യം
വിശദമായി പരിശോധിച്ച് രണ്ടാഴ്ചക്കം അടിയന്തര റിപ്പോര്‍ട്ട് ഫയല്‍ ചെയ്യണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. സംഭവത്തില്‍ കമ്മീഷന്‍ കേസെടുത്തു.
സുരക്ഷാ വീഴ്ച ഉള്‍പ്പെടെ പരിശോധിക്കണമെന്ന്
ആലുവ റൂറല്‍ എസ്. പിക്കും കൊച്ചി സര്‍വകലാശാലാ രജിസ്ട്രാര്‍ക്കുമാണ് കമ്മീഷന്‍ അംഗം വി. കെ. ബീനാകുമാരി നോട്ടീസയച്ചത്.
സര്‍വകലാശാലയിലെ സുരക്ഷാ വീഴ്ച ആരോപിച്ച് സമര്‍പ്പിച്ച പരാതിയിലാണ് നടപടി. ഒറ്റ വാതില്‍ മാത്രമാണ് ഹാളിനകത്തേക്ക് കയറാന്‍ ഉണ്ടായിരുന്നത്. 2500 പേര്‍ ഉള്‍ക്കൊള്ളുന്ന ഓഡിറ്റോറിയത്തില്‍ ഒരു വാതില്‍ മാത്രം ഉണ്ടായത് പിഴവാണ്. പോലീസിന്റെ സുരക്ഷ ഉണ്ടായിരുന്നില്ല. ഭാവിയില്‍ സമാനമായ സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗിന്നസ് മാടസാമി ആവശ്യപ്പെട്ടു.