തുറമുഖങ്ങളുടെ ആധിപത്യമാണ് എക്കാലവും രാജ്യങ്ങളുടെ കരുത്ത് നിർണയിച്ചിരുന്നത്. അറബികളും ജൂതരുമായിരുന്നു വ്യാപാരത്തിൽ മുന്നിൽ. ലോകത്താകെയുള്ള ജൂത സെറ്റിൽമെന്റുകളൊക്കെ തുറമുഖ-വ്യാപാര കേന്ദ്രീകൃതമായിരുന്നു. ഇന്ത്യയിൽ അവരെത്തിയതും താമസിച്ചതും കൊച്ചിയിലാണല്ലോ. ഫലസ്തീന്റെ 90 ശതമാനത്തോളം കീഴടക്കിയെങ്കിലും വെറും 365 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള ഗാസ ഇസ്രായിൽ പൂർണമായും പിടിച്ചടക്കുവാനുള്ള ശ്രമത്തിലാണ്.
നാലു നാളത്തെ താൽക്കാലിക വെടിനിർത്തലിന് ധാരണയാകുമ്പോഴും ഗാസയിലെ ആക്രമണം കടുപ്പിച്ചിരിക്കുകയാണ് ഇസ്രായിൽ. ആർത്തിയും മനുഷ്യത്വവും നേർക്കുനേർ ഏറ്റുമുട്ടുമ്പോൾ ആർത്തി ജയിക്കുന്ന ദുരന്തം. ഗാസയിലെ കുഞ്ഞുമക്കൾ ഈ അധികാര ദുരയ്ക്ക് ഇരയായവരാണ്. നമ്മളിൽ പലരും വടക്കുനോക്കി യന്ത്രം തിരിച്ചുവെച്ച പോലെ ഫലസ്തീൻ-ഇസ്രായിൽ വിഷയത്തെ ഒക്ടോബർ ഏഴിലേക്ക് തിരിച്ചുവെച്ച് ചർവിത ചർവണം നടത്തുന്നവരാണ്. ഹമാസിനെ തള്ളിപ്പറഞ്ഞവരും ഉൾക്കൊണ്ടവരും എന്ന ഇരുചേരികളിലായി വിഭജിക്കപ്പെട്ടിരിക്കുന്നു ലോകജനത. എന്നാൽ വസ്തുതയുടെ സിംഹഭാഗവും സാമ്പത്തികവും സൈനികവും നയതന്ത്രപരവുമായ ആധിപത്യത്തിനായുള്ള സാമ്രാജ്യത്വ പദ്ധതിയിൽ നിബന്ധിതമാണ്. അതാവട്ടെ, 1956 ലെ സൂയസ് കനാൽ പ്രതിസന്ധി മുതൽ ശക്തിപ്പെട്ട നീക്കവുമാണ്.
ഇസ്രായിലിനെ മധ്യേഷ്യയിൽ കുടിയിരുത്തിയതിന് പിന്നിൽ തെരഞ്ഞെടുക്കപ്പെട്ട ജനതക്കുള്ള യഹോവയുടെ വാഗ്ദത്ത ഭൂമിയുടെ പൂർത്തീകരണമോ തോറയുടെ പ്രവചനമോ ഒന്നുമല്ല; ലോകാധിപത്യം തങ്ങളിൽ നിലനിർത്തുക എന്ന യൂറോപ്യൻ പദ്ധതിയുടെ ആവിഷ്‌കാരം ഒന്ന് മാത്രമാണ്. മറ്റുള്ള ന്യായവാദങ്ങളെല്ലാം തെറ്റിനെ ശരിയാക്കാനുള്ള വ്യാഖ്യാന ശ്രമങ്ങളാണ്. ഇങ്ങനെയൊക്കെ സംഭവിക്കും എന്ന് മതഗ്രന്ഥങ്ങളിൽ കണ്ടെത്താനാകും. എല്ലാ മതങ്ങൾക്കും അവസാന കാലത്തെക്കുറിച്ച സമാന സ്വഭാവമുള്ള ചില കാഴ്ചപ്പാടുകൾ ഉണ്ട്. ആ നിരീക്ഷണങ്ങളും ആധുനിക രാഷ്ട്രീയവും ഒരുമിച്ച് പോകുന്നുവെന്നത് അത്ഭുതകരമായ മറ്റൊരു കാര്യമാണ്. മതവും രാഷ്ട്രീയവും ചേരുന്ന ഈ ത്രിശങ്കുവിൽനിന്ന് വിഷയം പഠിക്കുമ്പോൾ ഗാസക്ക് മേലുള്ള ഏകപക്ഷീയമായ ഇസ്രായിൽ യുദ്ധം വരാൻ പോകുന്ന യുദ്ധപരമ്പരയുടെ മാതാവായി പരിഗണിക്കപ്പെടേണ്ടതാണ്.
പഴയ വേദത്തിലും ഖുർആനിലും പരാമർശിക്കപ്പെടുന്ന ജൂത സാമ്രാജ്യമെന്നത് ദാവൂദ് (ഡേവിഡ്) നബിയുടെയും മകൻ സുലൈമാൻ (സോളമൻ) നബിയുടേതുമാണ്. സോളമൻ ഏറ്റവും സമർത്ഥനായ ഭരണാധികാരിയായി വാഴ്ത്തപ്പെടുന്നു. അദ്ദേഹം സാമ്രാജ്യം വിപുലീകരിച്ചു. അവയെല്ലാം മെഡിറ്ററേനിയൻ കടലിനോട് ചേർന്ന പ്രദേശങ്ങളായിരുന്നുവെന്ന് കാണാം. തേനും പാലും ഒഴുകുന്ന പ്രദേശം എന്നാണ് യഹോവയായ ദൈവം ഫലസ്തീൻ ദേശത്തെക്കുറിച്ച് പറയുന്നത്. എന്നാൽ ഈ പ്രദേശങ്ങളൊന്നും ഫലഭൂയിഷ്ഠമായിരുന്നില്ല. തേനും പാലും കൊണ്ടുള്ള വിവക്ഷ ഫലസ്തീൻ ദേശത്തിന്റെ ഭൂമിശാസ്ത്രപരമായ കിടപ്പാണ്. എക്കാലവും അതങ്ങനെ തന്നെയായിരുന്നു. ഇനിയും അതങ്ങനെ തന്നെ തുടരും. ലോകം ഭരിക്കുന്നവർ ഈ പ്രദേശത്തിന്റെ അധിപരാണെന്ന വസ്തുത വിഷയത്തിന്റെ മർമമാണ്.
തുറമുഖങ്ങളുടെ ആധിപത്യമാണ് എക്കാലവും രാജ്യങ്ങളുടെ കരുത്ത് നിർണയിച്ചിരുന്നത്. അറബികളും ജൂതരുമായിരുന്നു വ്യാപാരത്തിൽ മുന്നിൽ. ലോകത്താകെയുള്ള ജൂത സെറ്റിൽമെന്റുകളൊക്കെ തുറമുഖ-വ്യാപാര കേന്ദ്രീകൃതമായിരുന്നു. ഇന്ത്യയിൽ അവരെത്തിയതും താമസിച്ചതും കൊച്ചിയിലാണല്ലോ. ഫലസ്തീന്റെ 90 ശതമാനത്തോളം കീഴടക്കിയെങ്കിലും വെറും 365 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള ഗാസ ഇസ്രായിൽ പൂർണമായും പിടിച്ചടക്കുവാനുള്ള ശ്രമത്തിലാണ്. അതിന്റെ രൂപരേഖ ഇസ്രായിൽ രഹസ്യാന്വേഷണ വിഭാഗത്തിന്റെ തലൈവിയായ ജീലാ ഗാംലിയയെ ഉദ്ധരിച്ചുകൊണ്ട് മെക്കോവിറ്റ് മാഗസിന്റെ ഒക്ടോബർ 13 ലക്കത്തിലുണ്ട്. 23 ലക്ഷം ഗാസക്കാരെ ഈജിപ്തിന്റെ വടക്കൻ സീനായ് മരുഭൂമിയിലേക്ക് മാറ്റിപ്പാർപ്പിക്കുകയാണ് ലക്ഷ്യം.
വടക്കൻ ഗാസയിൽനിന്നും തെക്കൻ ഗാസയിലേക്ക് പലായനം നടത്താൻ ആവശ്യപ്പെട്ട് അവിടെ ബോംബിംഗ് ആരംഭിച്ചത് അതിന്റെ ഒന്നാം ഘട്ടമാണ്. ആശുപതികളും ദുരിതാശ്വാസ ക്യാമ്പുകളും വീടുകളും ആക്രമിക്കുന്നത് ഈ ലക്ഷ്യത്തിന് വേണ്ടിത്തന്നെ. കുടിവെള്ളം, വൈദ്യുതി, ഭക്ഷണം, ആശയവിനിമയം മുതലായ എല്ലാ അടിസ്ഥാന ആശ്യങ്ങൾ തടയുന്നതും ഭീതി വിതയ്ക്കാനാണ്. ഇഞ്ചിഞ്ചായി കൊന്നൊടുക്കുമ്പോൾ മറ്റു ഴികളില്ലാത്ത ജനം ജീവനും കൊണ്ട് എങ്ങോട്ട് വേണമെങ്കിലും പൊയ്ക്കൊള്ളുമെന്ന യുക്തിയാണ് ഇസ്രായിലിനെ ഭരിക്കുന്നത്. (1948 മെയ് 14 ന് ജൂതരാഷ്ട്രം പിറക്കുന്നതിന് ഒരു മാസം മുമ്പ് ഇർഗൂൺ, ലേഹി എന്നീ സയണിസ്റ്റ് ഭീകര പ്രസ്ഥാനങ്ങൾ ഇരുന്നൂറിലധികം അറബി ഗ്രാമങ്ങൾ ചുട്ടു ചാമ്പലാക്കിയതിൻ ലമായി ഏഴര ലക്ഷം മനുഷ്യരാണ് ഫലസ്തീനിൽനിന്നും ആഴ്ചകൾ കാണ്ട് പലായനം ചെയ്തത്).
ബീഭത്സതയുടെ മൂന്നാം ഘട്ടമാണ് സീനായിലേക്കുള്ള യാത്ര. അവിടെ ടെന്റുകളിൽ ഫലസ്തീനികളെ പാർപ്പിക്കുകയും അവിടെനിന്ന് പുറത്തു പാകാനാവാത്തവിധം സുരക്ഷാവലയം തീർക്കുകയുമാണ് ലക്ഷ്യമെന്ന് പത്ത് പേജുള്ള രേഖയിൽ വ്യക്തമാക്കുന്നുണ്ട്. മനുഷ്യരോ മൂല്യങ്ങളോ ഇസ്രായിലിന് അത്രമേൽ പ്രധാനമല്ല. മനുഷ്യ ദുരയ്ക്ക് ദുരിതം കാണാൻ കണ്ണില്ലല്ലോ. അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ് അടങ്ങുന്ന യൂറോപ്പും അവരുടെ സൃഷ്ടിയായ ഇസ്രായിലും ചേർന്ന് നൂറ്റാണ്ട് പഴക്കമുള്ള ഒരു പദ്ധതിയുടെ ലക്ഷ്യപൂർത്തീകരണത്തിന് കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ്. ലോകം എക്കാലവും ഇവരുടെ ചൊൽപടിക്ക് നിൽക്കുവാൻ ഇതാണവസരമെന്ന് അവർ കണക്കാക്കുന്നു.
1869 ൽ ഫ്രാൻസും ബ്രിട്ടനും ചേർന്ന് ഈജിപ്തിന്റെ ഭൂമിയിലൂടെ നിർമിച്ച സൂയസ് കനാലിലൂടെയാണ് ലോക വ്യാപാരത്തിന്റെ 20 ശതമാനവും ക്രൂഡ് ഓയിലിന്റെ 10 ശതമാനവും നടക്കുന്നത്. ഇതുവഴി 10 ബില്യൺ ഡോളർ വരുമാനമാണ് പ്രതിവർഷം ഈജിപ്തിന് ലഭിക്കുന്നത്. ഇറാന്റെ അധീനതയിലുള്ള ഹോർമുസ് കടലിടുക്ക് പാതയിലൂടെയാണ് മറ്റൊരു 10 ശതമാനം ക്രൂഡോയിൽ വ്യാപാരം നടക്കുന്നത്. അറബ്-പേർഷ്യൻ രാജ്യങ്ങൾക്ക് വൻ സാമ്പത്തിക നേട്ടം ഈ ജലപാതകൾ നൽകുന്നുവെന്നത് മാത്രമല്ല സാമ്രാജ്യത്വ അച്ചുതണ്ടിന്റെ പ്രശ്‌നം. എണ്ണയേയും മധ്യേഷ്യയേയും ചുറ്റിക്കറങ്ങുന്ന ജിയോ പൊളിറ്റിക്സിൽ ഇവരുടെ പ്രസക്തിക്ക് മങ്ങലേൽക്കുവാനും അറബികൾ ശക്തരായി മാറുവാനും സാധ്യതയുണ്ടെന്നതാണ് ഉറക്കം കെടുത്തുന്ന കാര്യം. ഇതൊഴിവാക്കാൻ 1960 കളിൽ പഠനം പൂർത്തിയാക്കിയ ബെൻ ൂറിയൻ കനാൽ പദ്ധതി നടപ്പിലാക്കണം. അതിനുള്ള സമയം സമാഗതമായി എന്നതാണ് ഒക്ടോബർ ഏഴിന്റെ പ്രസക്തിയായി പാശ്ചാത്യ ലോബി കണക്കാക്കുന്നത്.