പാലക്കാട് - പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രാദേശിക ഡി.വൈ.എഫ്.ഐ-സി.പി.എം നേതാവ് അറസ്റ്റിൽ. പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശിയും ചെർപ്പുളശ്ശേരി പന്നിയം കുറിശ്ശിയിലെ ബ്ലോക്ക് കമ്മറ്റി അംഗവുമായ കെ അഹമ്മദ് കബീർ ആണ് അറസ്റ്റിലായത്.
16കാരിയായ പെൺകുട്ടിയും കുടുംബവും നൽകിയ പരാതിയിലാണ് പോലീസ് നടപടി. പരാതിയിൽ കഴമ്പുണ്ടെന്ന് വ്യക്തമായതോടെയാണ് കഴിഞ്ഞദിവസം വൈകീട്ട് അറസ്റ്റ് ചെയ്തതെന്നും പ്രതിക്കെതിരെ പോക്‌സോ കേസ് ചുമത്തിയതായും പോലീസ് പറഞ്ഞു.