കുവൈത്ത് സിറ്റി- കുവൈത്തില്‍ മലയാളി നഴ്‌സ് നിര്യാതയായി. ചാലക്കുടി കുറ്റിക്കാട് സ്വദേശി ജോളി ജോസഫ് കാവുങ്ങല്‍ (48) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
ഹവല്ലി ദാറുല്‍ശിഫാ ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സ് ആയി ജോലി ചെയ്തു വരികയായിരുന്നു. കുടുംബം നാട്ടിലാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള നടപടി ക്രമങ്ങള്‍ പുരോഗമിക്കുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ഈ വാർത്ത കൂടി വായിക്കുക