Sorry, you need to enable JavaScript to visit this website.

പന്തലിൽ വെളിച്ചമില്ല; നവകേരള സദസിൽ ചിലർ ഇരിക്കുന്നത് ഇരുട്ടത്തെന്ന് മുഖ്യമന്ത്രി

കോഴിക്കോട്-നവകേരള സദസില്‍ പന്തലില്‍ വെളിച്ചക്കുറവാണെന്നു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍. സംഘാടകര്‍ക്ക് ചെറിയ നോട്ട പിശക് പറ്റി. ചിലര്‍ ഇരിക്കുന്നത് ഇരുട്ടത്താണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് സ്‌കൂളില്‍ സംഘടിപ്പിച്ച നവകേരള സദസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നമുക്ക് വേണ്ടത് സര്‍വ തലസ്പര്‍ശിയായ വികസനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഏതെങ്കിലും പ്രത്യേക വിഭാഗമോ പ്രദേശമോ അല്ല അത് അനുഭവിക്കേണ്ട ആളുകള്‍. ഏത് പദ്ധതി വന്നാലും എതിര്‍ക്കും എന്നതിന്റെ ഉദാഹരണം ആണ് തുരങ്കപാത. വയനാടിന് അത്യാവശ്യമായ പാതയെ എങ്ങനെയാണ് പ്രതിപക്ഷ നേതാവ് കണ്ടത്? വലിയ ആപത്ത് ഉണ്ടാകും എന്ന് പറഞ്ഞു. എതിര്‍ക്കും എന്നാവര്‍ത്തിച്ചു. ഏത് പരിപാടികളുണ്ടെങ്കിലും എതിര്‍ക്കും. അതാണ് നിലപാട്. രാഷ്ട്രീയമായ എതിര്‍പ്പുകള്‍ കാണും. ഇത് അതല്ല. നാടിന്റെ മൊത്തത്തില്‍ ഉള്ള ആവശ്യങ്ങളെ എതിര്‍ക്കുന്നു. ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് വേണ്ടി സംഘടിപ്പിച്ച ലോക കേരളസഭയെ എതിര്‍ത്തു. ലോക മലയാളികള്‍ക്ക് സംസാരിക്കാനും പ്രശ്‌നങ്ങള്‍ പറയാനും ഉള്ള വേദിയായിരുന്നു അതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കുക

ദുബായില്‍ കൊണ്ടുപോകാത്തതിന് ഭാര്യയുടെ മര്‍ദനം, യുവാവിന്റെ മരണകാരണം തലക്കേറ്റ ക്ഷതം
രണ്ടാംഘട്ടം ഹമാസ് വൈകിപ്പിച്ചതിന് കാരണമുണ്ട്; 17 ബന്ദികളെ വിട്ടയച്ചു, ഇസ്രായില്‍ 39 പേരേയും
VIDEO ദുബായ് പ്രവാസി വ്യവസായിയുടെ മകളുടെ വിവാഹം വിമാനത്തില്‍, വീഡിയോ വൈറലായി

Latest News