(ഫറോക്ക്) കോഴിക്കോട് - ചാലിയാർ പുഴയിൽ രണ്ടുപേർ ഒഴുക്കിൽ പെട്ടു. കണ്ണാഞ്ചിരി സ്വദേശി ജൗഹർ (39), ഇയാളുടെ ജേഷ്ഠന്റെ മകൻ മുഹമ്മദ് നബ്ഹാൻ(15) എന്നിവരാണ് ഒഴുക്കിൽപ്പെട്ടത്. ഫറോക്ക് കാരാട് പൊന്നേപാടം കടവിൽ ഇന്ന് വൈകിട്ട് 6.45-ഓടെയാണ് സംഭവം.
പുഴയിൽ എരുന്ത് എടുക്കാൻ എത്തിയതായിരുന്നു ഇരുവരും. ഇതിനിടയിലാണ് ഇരുവരും ഒഴുക്കിൽപ്പെട്ടത്. ആഴമുള്ള സ്ഥലമായതിനാൽ മുങ്ങി താഴുകയായിരുന്നു. ഇവർക്കായി തിരച്ചിൽ തുടരുകയാണ്. മീഞ്ചന്തയിൽ നിന്നുള്ള പോലീസും ഫയർഫോഴ്സും നാട്ടുകാരും മത്സ്യത്തൊഴിലാളികളുമെല്ലാം രണ്ടുപേരെയും കണ്ടെത്താനുള്ള ഊർജിതമായ തിരച്ചിലിലാണ്.