Sorry, you need to enable JavaScript to visit this website.

VIDEO ദുബായ് പ്രവാസി വ്യവസായിയുടെ മകളുടെ വിവാഹം വിമാനത്തില്‍, വീഡിയോ വൈറലായി

ദുബായ്- യു.എ.ഇ ആസ്ഥാനമായി ഇന്ത്യന്‍ വ്യവസായി മകളുടെ വിവാഹം സ്വകാര്യവിമാനത്തില്‍ നടത്തിയതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു.
സ്വകാര്യ ജെറ്റില്‍ നടന്ന വിവാഹ പാര്‍ട്ടിയുടെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. വ്യവസായി ദിലീപ് പോപ്ലിയാണ് മകളുടെ വിവാഹം
ജെടെക്‌സ് ബോയിംഗ് 747 എന്ന സ്വകാര്യ വിമാനത്തില്‍ നടത്തിയത്. വിമാനത്തിള്ളില്‍ പാട്ടുകള്‍ക്ക് അനുസൃതമായുള്ള നൃത്തം കാണം. വിമാനത്തില്‍ ചടങ്ങുകള്‍ക്കായി ഒരു പ്രത്യേക സ്ഥലം ഉണ്ടായിരുന്നു. നവംബര്‍ 24 നാണ് ദിലീപിന്റെ മകള്‍ വിധി പോപ്ലിയും ഹൃദേഷ് സൈനാനിയും വിവാഹിതരായത്.
ഹൈസ്‌കൂള്‍ കാലം മുതലുള്ള പ്രണയിനിയെ വിമാനത്തില്‍ വച്ച് വിവാഹം കഴിച്ചതില്‍ ഞാന്‍ വളരെ സന്തോഷവാനാണ്. ജെടെക്‌സിനും  എല്ലാവര്‍ക്കും നന്ദിയെന്നും സൈനാനി പറഞ്ഞു. വധൂവരന്മാര്‍ ഉള്‍പ്പെടെയുള്ള വിവാഹത്തില്‍ പങ്കെടുത്തവര്‍ ദുബായില്‍ നിന്ന് ഒമാനിലേക്ക് മൂന്ന് മണിക്കൂര്‍ യാത്ര ചെയ്തു. ഇതിനിടയിലാണ്   വിവാഹ ചടങ്ങുകള്‍ നടന്നത്.

 

Latest News