കൊച്ചി - കുസാറ്റ് ക്യാമ്പസില്‍ തിക്കിലും തിരക്കിലും പെട്ട് നാല് പേര്‍ മരിച്ച സംഭത്തില്‍ സുരക്ഷാ വീഴ്ച്ച ഉണ്ടായെന്ന് പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. മതിയായ സുരക്ഷാ നടപടികള്‍ സംഗീത പരിപാടിക്കായി സ്വീകരിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. അപകടത്തില്‍ നാലുപേരും മരിച്ചത് തിരക്കിനിടയില്‍പ്പെട്ട് ശ്വാസം കിട്ടാതെയാണെന്നാന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം. പൊലീസ് സര്‍ജന്‍ ഈ വിവരം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ട്. കുസാറ്റിലെ സംഗീത നിശയുടെ വിവരം അറിയിച്ചിട്ടില്ലെന്നും പോലീസിന്റെ അനുമതി വാങ്ങിയിരുന്നില്ല എന്നുമാണ് ഡി സി പി കെ സുദര്‍ശന്‍ പറയുന്നത്. എന്നാല്‍, പോലീസിനോട് കാര്യം വാക്കാല്‍ പറഞ്ഞിരുന്നു എന്ന് കുസാറ്റ് വൈസ് ചാന്‍സിലര്‍ പി ജി ശങ്കരന്‍ അറിയിച്ചു. ഓദ്യോഗികമായി അറിയിച്ചോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കുസാറ്റ് ദുരന്തത്തില്‍ സംഘാടന വീഴ്ചയുണ്ടായി എന്ന് വി സി അറിയിച്ചിരുന്നു. സമയക്രമം പാലിച്ച് കുട്ടികളെ കയറ്റി വിടുന്നതില്‍ പാളിച്ച സംഭവിച്ചു. അത് തിരക്കിന് വഴിവെച്ചിട്ടുണ്ട്. പ്രതീക്ഷിക്കാത്ത ആള്‍കൂട്ടം പരിപാടി കാണാനെത്തി. അധ്യാപകര്‍ ഉള്‍പ്പെടെ സംഘാടക സമിതിയില്‍ ഉണ്ടായിരുന്നു. സംഘാടകര്‍ കൂടുതല്‍ ഉത്തരവാദിത്തം കാണിക്കേണ്ടതായിരുന്നുവെന്നും വൈസ് ചാന്‍സര്‍ പറഞ്ഞിരുന്നു.