മക്ക- മക്കയില്‍ ഹാജിമാരുടെ താമസസ്ഥലത്തുണ്ടായ ലിഫ്റ്റ് അപകടത്തില്‍ മലയാളി ഹാജി മരിച്ചു. സംസ്ഥാന ഹജ് കമ്മിറ്റിക്ക് കീഴില്‍ എത്തിയ കോഴിക്കോട് കടലുണ്ടി സ്വദേശി മുഹമ്മദ് ബഷീര്‍ മാസ്റ്ററാണ് മരിച്ചത്. ജെ.ഡി.ടി ഇസ് ലാം സ്‌കൂളില്‍നിന്ന് വിരമിച്ച അധ്യാപകനാണ്. ഭാര്യാ സമേതമാണ് ഹജിനെത്തിയത്.
അസീസിയയിലെ 300 ാം നമ്പര്‍ കെട്ടിടത്തില്‍ ഞായറാഴ്ച വൈകിട്ടായിരുന്നു അപകടം. പഴയ കെട്ടിടത്തിലെ ലിഫ്റ്റിന്റെ ഡോര്‍ തുറന്ന് കയറിയ ഇദ്ദേഹം താഴേക്കു പോകുകയായിരുന്നുവെന്നാണ് മറ്റു ഹാജിമാര്‍ നല്‍കിയ വിവരം. അധികൃതര്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കിയിട്ടില്ല.