കൊച്ചി - കളമശ്ശേരിയിലെ കുസാറ്റ് ക്യാമ്പസിലുണ്ടായ ദുരന്തത്തില്‍ മരിച്ച നാലാമനെയും തിരിച്ചറിഞ്ഞു. കുസാറ്റിലെ തന്നെ ഇതര സംസ്ഥാന വിദ്യാര്‍ത്ഥിയായ ജിതേന്ദ്ര ദാമുവാണ് മരിച്ച നാലാമെത്തയാള്‍. മറ്റു മൂന്ന് പേരെ നേരത്തെ തിരിച്ചറിഞ്ഞിരുന്നു. കുസാറ്റിലെ സിവില്‍ എന്‍ജിനീയറിങ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളായ എറണാകുളം കുത്താട്ടുകുളം സ്വദേശി അതുല്‍ തമ്പി, നോര്‍ത്ത് പറവര്‍ സ്വദേശിനി ആന്‍ റുഫ്ത, കോഴിക്കോട് താമരശ്ശേരി സ്വദേശിനി സാറാ തോമസ് എന്നിവരാണ് മരിച്ച മറ്റുള്ളവര്‍. പരിക്കേറ്റ് ചികിത്സയിലുള്ള നാലു പേരുടെ നില ഗുരുതരമായി തുടരുകയാണ്. രണ്ടു പേര്‍ കളമശ്ശേരി മെഡിക്കല്‍ കോളജിലും രണ്ടു പേര്‍ ആസ്റ്റര്‍ മെഡിസിറ്റിയിലുമാണുള്ളത്. വിവിധ ആശുപത്രികളിലായി 72 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.