കോഴിക്കോട്- കൊച്ചി ശാസ്ത്രസാങ്കേതികസര്‍വകലാശാല (കുസാറ്റ്) യിലുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രിമാര്‍ നവകേരള സദസ്സിനിടെ സംഭവസ്ഥലത്തേക്ക് തിരിച്ചു. ഉന്നത വിദ്യഭ്യാസ മന്ത്രി ആര്‍. ബിന്ദുവും വ്യവസായ മന്ത്രി പി. രാജീവുമാണ് കൊച്ചിയിലേക്ക് പുറപ്പെട്ടത്.
മുഖ്യമന്ത്രിയടക്കം മന്ത്രിമാരെല്ലാം കോഴിക്കോടാണുള്ളത്. കുസാറ്റ് ക്യാമ്പസ് നിലനില്‍ക്കുന്ന കളമശ്ശേരി മന്ത്രി പി.രാജീവിന്റെ മണ്ഡലം കൂടിയാണ്.
തങ്ങളുടെ ഓഫീസുകള്‍ ഉദ്യോഗസ്ഥര്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ ഉടനടി നല്‍കിയിട്ടുണ്ടെന്ന് മന്ത്രിമാര്‍ അറിയിച്ചു. സംഗീത നിശക്കിടെയാണ് കുസാറ്റില്‍ അപകടമുണ്ടായത്. തിക്കിലും തിരക്കിലുംപ്പെട്ട് നാല് പേരാണ് മരിച്ചത്. അമ്പതോളം പേര്‍ക്ക് പരിക്കേറ്റതയാണ് വിവരം. ആശുപത്രിയിലേക്ക് എത്തുമ്പോള്‍ തന്നെ നാലു പേരും മരിച്ചതായാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം.