Sorry, you need to enable JavaScript to visit this website.

അവധി പ്രഖ്യാപിച്ചു, യു.എ.ഇയില്‍നിന്നുള്ള വിമാനനിരക്ക് 300 ശതമാനം വരെ കൂടി

ദുബായ്- ദേശീയ ദിനത്തിന് ശമ്പളത്തോടു കൂടി ഒരു ദിവസം കൂടി അവധി പ്രഖ്യാപിച്ചതോടെ യു.എ.ഇക്കാര്‍ക്ക് അടുത്ത വാരാന്ത്യത്തില്‍ മൂന്ന് അവധിദിനം ഒരുമിച്ചെത്തും. വാര്‍ത്ത പുറത്തുവന്നതോടെ യു.എ.ഇയില്‍നിന്നുളള വിമാന നിരക്കുകള്‍ കുത്തനെ കൂട്ടി.
ജനപ്രിയ വിനോദകേന്ദ്രങ്ങളിലേക്ക് 300 ശതമാനം വരെയാണ് നിരക്ക് കൂടിയതെന്ന് ട്രാവല്‍ വൃത്തങ്ങള്‍ പറയുന്നു.
യു.എ.ഇയില്‍നിന്ന് അര്‍മേനിയയിലേക്കും ജോര്‍ജിയയിലേക്കുമുള്ള വണ്‍വേ ടിക്കറ്റ് അവധി ദിവസങ്ങളില്‍ 529 ദിര്‍ഹം മുതല്‍ ആരംഭിക്കുമെന്ന് വിവിധ ട്രാവല്‍ വെബ്‌സൈറ്റുകളില്‍ കാണുന്നു. ഈ ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള സാധാരണ വിമാന നിരക്ക് 120 ദിര്‍ഹം മുതല്‍ 160 ദിര്‍ഹം വരെയാണ്.
ഇന്ത്യയിലേക്ക് പറക്കുന്നവര്‍ മുംബൈയിലേക്ക് 745 ദിര്‍ഹവും ബാംഗ്ലൂരിലേക്ക് 1,200 ദിര്‍ഹവും നല്‍കാന്‍ തയാറാകണം. ജനുവരി രണ്ടാം വാരത്തിലെ ശരാശരി നിരക്കുകളില്‍നിന്ന് യഥാക്രമം 391 ദിര്‍ഹം, 504 ദിര്‍ഹം എന്നിങ്ങനെ വലിയ വ്യത്യാസമാണ് കാണുന്നത്.
പാക്കിസ്ഥാനിലെ കറാച്ചിയിലേക്ക് നേരിട്ടുള്ള വിമാനങ്ങള്‍ 455 ദിര്‍ഹം മുതല്‍ ആരംഭിക്കുന്നു; ലണ്ടന്‍ 1,659 ദിര്‍ഹം; ഇസ്താംബൂളിലേക്ക് 456 ദിര്‍ഹം. ജനുവരി രണ്ടാം വാരത്തില്‍, ഈ വിമാനങ്ങള്‍ യഥാക്രമം 335 ദിര്‍ഹം, 1,200 ദിര്‍ഹം, 330 ദിര്‍ഹം എന്നിവ നല്‍കി ബുക്ക് ചെയ്യാം.

 

Latest News