കൊച്ചി- പാചകത്തിനിടെ മിക്സി പൊട്ടിത്തെറിച്ച് ഗായികയും നടിയുമായ അഭിരാമി സുരേഷിന് പരിക്ക്. പൊട്ടിത്തെറിക്കിടെ മിക്സിയുടെ ബ്ലേഡ് കയ്യില്‍ത്തട്ടി കയ്യിലെ അഞ്ചുവിരലുകളിലും പരിക്കേറ്റ ഗായിക ചികിത്സയിലാണ്.
ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് തനിക്ക് പരിക്കേറ്റ വിവരം അഭിരാമി സുരേഷ് അറിയിച്ചത്. ചെറിയ ഇടവേളക്കുശേഷം വീഡിയോകള്‍ ചെയ്ത് സോഷ്യല്‍ മീഡിയയില്‍ സജീവമാകാനൊരുങ്ങവേയാണ് അപകടമുണ്ടായതെന്ന് അഭിരാമി പറഞ്ഞു. അപ്രതീക്ഷിതമായാണ് ഇത്തരമൊരു അപകടം സംഭവിച്ചതെന്നും അവര്‍ പറഞ്ഞു.
മിക്സി പൊട്ടിത്തെറിക്കാനുണ്ടായ കാരണം വ്യക്തമല്ല. അപകടശേഷം കുറച്ചു സമയത്തേക്ക് ഒന്നും മനസ്സിലാകാത്ത അവസ്ഥയിലായിരുന്നു. ശരിക്കുപറഞ്ഞാല്‍ ഒരു ബോധവും ഉണ്ടായിരുന്നില്ല. ഛര്‍ദ്ദിക്കാന്‍ വരുന്നപോലെയും തലകറങ്ങുന്നതുപോലെയും തോന്നി. ആഴത്തിലുള്ള മുറിവാണ് പറ്റിയത്- അഭിരാമി പറഞ്ഞു.