കോഴിക്കോട്- കൊയിലാണ്ടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നയിക്കുന്ന നവകേരള ബസ്സിനുനേരെ ചീമുട്ടയെറിയാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊയിലാണ്ടിയിൽനിന്ന് ബാലുശ്ശേരിയിലേക്ക് പോകുന്നതിനിടെയാണ് ഇയാൾ ചീമുട്ട എറിയാൻ ശ്രമിച്ചത്. യൂത്ത് കോൺഗ്രസ് ബാലുശ്ശേരി മണ്ഡലം വൈസ് പ്രസിഡന്റിനെയാണ് കസ്റ്റഡിയിലെടുത്തത്.
മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസ്സിന് കരിങ്കൊടി കാണിക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഉൾപ്പെടെയുള്ള ഏഴുപേരെ അറസ്റ്റ് ചെയ്തു. നവകേരള സദസ്സിന്റെ വേദിയായ കൊയിലാണ്ടിയിലേക്ക് വരുന്നതിനിടെ ഉച്ചയോടെ തിരുവങ്ങൂരിൽ വെച്ചായിരുന്നു സംഭവം.