ജിദ്ദ-ആർ.എസ്.സി ജിദ്ദ മുൻ എക്‌സിക്യൂട്ടിവ് അംഗം അബ്ദുൽ അസീസ് സഖാഫി (42) നിര്യാതനായി.ഗൂഡല്ലൂർ പാക്കണ സ്വദേശിയാണ്. കഴിഞ്ഞ രാത്രി നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും പുലർച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. സജീവ ഐ സി എഫ് പ്രവർത്തകനായിരുന്നു. പൊതുപ്രവർത്തന രംഗത്ത് സജീവമായിരുന്ന അദ്ദേഹം മുശ്‌രിഫാ യൂണിറ്റ് ഐ സി എഫ് പ്രസിഡണ്ടായും ജിദ്ദ ഇമാം റാസി മദ്രസ അധ്യാപകനായും പ്രവർത്തിച്ചിട്ടുണ്ട്. നേരത്തെ പ്രവാസിയായിരുന്നു. ഇടവേളക്കു ശേഷം ആഴ്ചകൾക്കു മുമ്പാണ് നാട്ടിൽ നിന്നും പുതിയ വിസയിൽ വന്നു ഒരു ഷോപ്പിൽ ജോലി ചെയ്തു വരികയായിരുന്നു. പാക്കണ കുത്തു കല്ലൻ അബൂബക്കറിനെ മകനാണ്. കൈതപ്പൊയിൽ സ്വാദേശി സുഹൈമയാണ് ഭാര്യ. ഉമ്മ നഫീസ. അംജദ് അലി, ഫാത്തിമ ലൈബ, ബിശ്‌റുൽ ഹാഫി എന്നിവർ മക്കളാണ്. പ്രവാസം അവസാനിപ്പിച്ച് അടുത്ത മാസം നാട്ടിൽ പോകാനിരിക്കുകയായിരുന്നു. നേരത്തെ പ്രവാസം അവസാനിപ്പിച്ച് തിരികെ എത്തിയ അബ്ദുൽ അസീസ് സഖാഫി സംഘടന രംഗത്ത് സജീവമായിരുന്നു. നാട്ടിലായിലിക്കെ നോളജ് സിറ്റിയില്‍ അധ്യാപകനായിരുന്നു
ജിദ്ദ ഐ സി എഫ് വെൽഫെയർ വിഭാഗവും അബൂബക്കർ സിദ്ധീഖ് ഐക്കരപ്പടി, അബ്ദുന്നാസർ ഹാജി മണ്ണാർക്കാട്, എന്നിവരുടെ നേതൃത്വത്തിൽ നിയമനടപടികൾ പൂർത്തിയാക്കുന്നതിനു ഇടപെടൽ നടത്തി വരുന്നു. അബ്ദുൽ അസിസ് സഖാഫിയുടെ നിര്യാണത്തിൽ ജിദ്ദ ഐ സി എഫ് അനുശോചനം രേഖപ്പെടുത്തി.