തൊടുപുഴ-ഇടുക്കി നെടുങ്കണ്ടത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് കുത്തേറ്റു. കേരള കോണ്‍ഗ്രസ് എം സംസ്ഥാനസമിതി അംഗം ജിന്‍സണ്‍ പവത്ത് പിടിയില്‍. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഫ്രിജോ ഫ്രാന്‍സിസിനാണ് കുത്തേറ്റത്. നാളെ നടക്കുന്ന മലനാട് കാര്‍ഷിക ബാങ്ക് തെരഞ്ഞെടുപ്പിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. ഇന്നലെ രാത്രി പന്ത്രണ്ടുമണിയോടെയാണ് സംഭവം. പ്രദേശത്തെ ഒരു മരണവീട്ടില്‍ വച്ച് തെരഞ്ഞടുപ്പിനെ ചൊല്ലിയുള്ള വാക്ക് തര്‍ക്കം സംഘര്‍ഷമാവുകയായിരുന്നു. അതിനിടെ കൈയില്‍ കരുതിയ കത്തി ഉപയോഗിച്ച് ജിന്‍സന്‍ ഫ്രിജോയെ കുത്തുകയായിരുന്നു. അതിനിടെ പിടിച്ചുമാറ്റാന്‍ വന്ന മറ്റൊരാള്‍ക്ക് കൂടി പരിക്കേറ്റിട്ടുണ്ട്.ഗുരുതരമായി പരിക്കേറ്റ ഫ്രിജോ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ജിന്‍സനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.