Sorry, you need to enable JavaScript to visit this website.

സൗദി കെ.എം.സി.സി ഭാരവാഹികളെ തെരഞ്ഞെടുത്തു; കുഞ്ഞിമോൻ കാക്കിയ പ്രസി, അഷ്‌റഫ് വേങ്ങാട്ട് ജന. സെക്ര

മക്ക- സൗദി അറേബ്യയിലെ ഏറ്റവും വലിയ സംഘടനയായ കെ.എം.സി.സി നാഷണല്‍ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. കുഞ്ഞിമോൻ കാക്കിയ ആണ് പുതിയ പ്രസിഡന്റ്. അഷ്‌റഫ് വെങ്ങാട്ടിനെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു. അഹമ്മദ് പാളയാട്ടാണ് ട്രഷറർ. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് അഷ്‌റഫ് വെങ്ങാട്ടിനെ തെരഞ്ഞെടുത്തത് ഹിതപരിശോധനയിലൂടെയായിരുന്നു. മക്കയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഏറ്റവും കൂടുതൽ പേർ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് അഷ്‌റഫ് വേങ്ങാട്ടിനെ പിന്തുണച്ചു. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഖാദർ ചെങ്കളയും മത്സരരംഗത്തുണ്ടായിരുന്നു.  ഖാദർ ചെങ്കളയെ ചെയർമാനായി തെരഞ്ഞെടുത്തു.
പ്രസിഡന്റ്, ട്രഷറർ സ്ഥാനത്തേക്ക് നേരത്തെ തന്നെ കുഞ്ഞിമോന്‍ കാക്കിയയെയും അഹമ്മദ് പാളയാട്ടിനെയം നേതൃത്വം കണ്ടെത്തിയിരുന്നു. ഈ സ്ഥാനങ്ങളിലേക്ക് മറ്റാരും മത്സരിക്കാനെത്തിയില്ല. കെ.പി.മുഹമ്മദ് കുട്ടിയും ഈ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. സഹഭാരവാഹി സ്ഥാനത്തേക്കുള്ളവരെ കണ്ടെത്തുന്നതിനുള്ള ചർച്ച നടന്നുവരികയാണ്.

Latest News