മക്ക- കേരള സംസ്ഥാന ഹജ് കമ്മിറ്റിക്ക് കീഴിൽ ഹജിന് എത്തിയ മലപ്പുറം നിലമ്പൂർ സ്വദേശി കലയൻതോട് സുബൈദ (55) അറഫ സന്ദർശനത്തിനടയിൽ കുഴഞ്ഞ് വീണ് മരിച്ചു. മയ്യത്ത് അൽനൂർ ഹോസ്പിറ്റലിൽ. നിലമ്പൂർ ജനതപ്പടിയിലെ ഫാർഗോ ടയേഴ്‌സ് ഉടമ കെ.ടി. ഖാദർ ഹാജിയുടെ ഭാര്യയാണ്. ഭർത്താവിനൊപ്പം മകൻ ഉമ്മർ ഷിബിൻ, ഭാര്യ ജസീല, സഹോദരി ആബിദ എന്നിവർ കൂടെയുണ്ട്. ആശുപത്രി നടപടികൾ പൂർത്തീകരിച്ച് മയ്യിത്ത് മക്കയിൽ തന്നെ ഖബറടക്കും.
മറ്റു മക്കൾ: ഫെമിന, ഫസൽ റഹ്മാൻ, റഷീദ് അലി, മുഹ്‌സിന. മരുമക്കൾ: ഹസൻകോയ (പൂക്കോട്ടൂർ), ജസീന (പാണ്ടിക്കാട്), റഹീമ (കരുളായി), ലിനി (കണ്ണൂർ), ആസിഫ് (ചേന്ദമംഗല്ലൂർ).
നടപടികൾ പൂർത്തീകരിക്കുന്നതിന് കേരള സ്‌റ്റേറ്റ് ഹജ് കമ്മറ്റി കോർഡിനേറ്റർ എൻ.പി ഷാജഹാൻ നേതൃത്വം നൽകി. സഹായങ്ങളുമായി ഒ.ഐ.സി.സി ഹജ് സെൽ വളന്റിയർമാരും രംഗത്തുണ്ട്.