കൊച്ചി-കേരളത്തിന്റെ വികസനത്തില്‍ അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ വലിയ സംഭാവന നല്‍കിയിട്ടുണ്ടെന്ന് കേരള ഹൈക്കോടതി. കഠിനമായ ജോലികള്‍ ചെയ്യാന്‍ മലയാളികള്‍ മടിക്കുകയാണ്. അത്തരം ജോലികള്‍ ചെയ്യുന്നത് മലയാളികളുടെ ഈഗോയെ മുറിപ്പെടുത്തുകയാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
ഹൈക്കോടതിയില്‍ അന്തര്‍ സംസ്ഥാന തൊഴിലാളികളുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നവേളയില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് ശ്രദ്ധേയമായ പരാമര്‍ശം നടത്തിയത്. രജിസ്റ്റര്‍ ചെയ്യാത്ത അന്തര്‍ സംസ്ഥാന തൊഴിലാളികളെ സംബന്ധിച്ച് ആശങ്ക പങ്കുവെക്കുന്ന ഹരജിയാണ് കോടതി പരിഗണിച്ചത്.
നെട്ടൂരിലെ കാര്‍ഷിക മൊത്തക്കച്ചവട മാര്‍ക്കറ്റില്‍ നിന്നും അന്തര്‍ സംസ്ഥാന തൊഴിലാളികളെ മാറ്റിനിര്‍ത്തണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.ഹരജി പരിഗണിക്കുന്നവേളയില്‍ കോടതി അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ക്ക് എതിരല്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. ഈഗോ കാരണം കഠിനാധ്വാനം ചെയ്യാന്‍ മലയാളികള്‍ക്ക് മടിയാണ്. അവരുള്ളത് കൊണ്ടാണ് നമ്മള്‍ അതിജീവിച്ച് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.