തിരുവനന്തപുരം- ക്രിസ്ത്യന്‍ പള്ളികള്‍ എണ്ണത്തില്‍ കൂടുന്നത് കേരളത്തിലെ സ്വാഭാവിക അന്തരീക്ഷത്തിന് മാറ്റം വരുത്തുന്നെന്ന പരാതിയില്‍ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയത് വിവാദത്തില്‍. സംഭവം വിവാദമായതോടെ അന്വേഷിക്കാനുള്ള നിര്‍ദ്ദേശം പുനഃപരിശോധിച്ചേക്കും.
ബംഗളൂരു സ്വദേശിയാണ് ക്രിസ്ത്യന്‍ പള്ളികള്‍ക്കെതിരെ പരാതി നല്‍കിയത്. ചീഫ് സെക്രട്ടറിക്കാണ് പരാതി നല്‍കിയത്. തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ക്കു വേണ്ടി ജോയിന്റ ഡയറക്ടര്‍ പരാതിയില്‍ അന്വേഷണം നടത്താന്‍ എല്ലാ ജില്ലകളിലും നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.