ജിദ്ദ - സൈക്കിൾ, ബൈക്ക് യാത്രികർ മറ്റു വാഹനങ്ങളിൽ പിടിച്ചുതൂങ്ങുന്നത് ഗതാഗത നിയമ ലംഘനമാണെന്നും ഇതിന് 150 റിയാൽ 300 റിയാൽ വരെ പിഴ ലഭിക്കുമെന്നും സൗദി ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. റോഡുകൾ ഉപയോഗിക്കുന്ന മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കും വിധം ബൈക്കുകളിലും സൈക്കിളുകളിലും ഏണികൾ അടക്കമുള്ള വസ്തുക്കൾ വലിച്ചുകൊണ്ടുപോകുന്നതും കയറ്റിക്കൊണ്ടുപോകുന്നതും ഗതാഗത നിയമ ലംഘനമാണെന്നും ഇതിനും 150 റിയാൽ മുതൽ 300 റിയാൽ വരെ പിഴ ലഭിക്കുമെന്നും ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു.