Sorry, you need to enable JavaScript to visit this website.

പതിനെട്ടുകാരനെ കുത്തിക്കൊന്ന 16കാരന് കിട്ടിയത് വെറും 350 രൂപ, 60 തവണ കുത്തി, മൃതദേഹത്തിനരികെ നൃത്തം ചെയ്തു

ന്യൂദല്‍ഹി-  മോഷണത്തിനായി പതിനെട്ടു വയസ്സുകാരനെ കുത്തിക്കൊന്ന 16കാരന് കിട്ടിയത് വെറും 350 രൂപ. കൊലപാതകത്തിന് ശേഷം പ്രതി മൃതദേഹത്തിനരികെ നൃത്തം ചെയ്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു. ചൊവ്വാഴ്ച രാത്രി വടക്കുകിഴക്കന്‍ ദില്ലിയിലെ ജന്ത മസ്ദൂര്‍ കോളനിയിലാണ് നിഷ്ഠൂര കൊലപാതകം നടന്നത്. മോഷണമായിരുന്നു പ്രതിയുടെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു. 350 രൂപയാണ് പ്രതിയക്ക് 18കാരനില്‍ നിന്ന് കിട്ടിയത്. കൊല്ലപ്പെട്ടയാളും കൊലപാതകിയും തമ്മില്‍ മുന്‍പരിചയമില്ല. കഴുത്ത് ഞെരിച്ച് ബോധരഹിതനാക്കിയ ശേഷമാണ്, പ്രായപൂര്‍ത്തിയാകാത്ത പ്രതി 18കാരനെ കത്തി കൊണ്ട് പലതവണ കുത്തിയത്. അറുപതോളം തവണ കുത്തിയെന്നാണ് റിപ്പോര്‍ട്ട്. 

 

Latest News