Sorry, you need to enable JavaScript to visit this website.

യുവതിക്കൊപ്പം നിർത്തി നഗ്നഫോട്ടോ, ഭീഷണിപ്പെടുത്തി ബാങ്ക് ഉദ്യോഗസ്ഥന്റെ പണം തട്ടി

കണ്ണൂര്‍- സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി പണവും കംപ്യൂട്ടര്‍ അനുബന്ധ സാമഗ്രികളും തട്ടിയെടുത്തു.  
ഇസാഫ് ബാങ്കിന്റെ കണ്ണൂര്‍ ശാഖയിലെ ഡവലപ്‌മെന്റ് ഓഫീസറായ വടകര മുയിപ്പോത്ത് സ്വദേശി സി.വി. ബെഞ്ചമിന്‍ കാസ്‌ട്രോ (30) യാണ് ഹണിട്രാപ്പിന് ഇരയായത്. കണ്ണൂര്‍ തെക്കിബസാര്‍ മക്കാനിക്കടുത്തെ വാടക ക്വാട്ടേഴ്‌സില്‍ ബാങ്ക് അക്കൗണ്ട് ചേര്‍ക്കാനെത്തിയ ഉദ്യോഗസ്ഥന്റെ അരലക്ഷം രൂപയും അക്കൗണ്ട് ഓപണിംഗ് ടാബ്, ബയോമെട്രിക് സ്‌കാനര്‍ എന്നിവയുമാണ് കൊള്ളയടിക്കപ്പെട്ടത്.

ക്വാട്ടേഴ്‌സില്‍ താമസക്കാരായ ശ്യാംസുന്ദര്‍, ഇയാളുടെ ഭാര്യയെന്ന് പറയപ്പെടുന്ന നിജിഷ എന്ന യുവതി, സഹായിയായ മറ്റൊരാള്‍ എന്നിവര്‍ ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയത്. കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. ഇസാഫ് ബാങ്കില്‍ ഒരു അക്കൗണ്ട് തുറക്കാന്‍ താല്‍പര്യമുണ്ടെന്നും ബാങ്കില്‍ വരാന്‍ കഴിയാത്ത സാഹചര്യമാ ണെന്നും ഫോണില്‍ ഇവര്‍ ബെഞ്ചമിനെ അറിയിക്കുകയായിരുന്നു. അക്കൗണ്ട് തുറക്കാനാവശ്യമായ ടാബും സ്‌കാനറുമടക്കമെടുത്ത് 11 മണി യോടെ മക്കാനിക്കടുത്ത ക്വാട്ടേഴ്‌സിലെത്തിയ ബെഞ്ചമിനെ വൈകീട്ട് അഞ്ച് മണി വരെ അവിടെ തടങ്കലിലാക്കിയാണ് ഇവര്‍ പണ മുള്‍പ്പെടെ അപഹരിച്ചത്.

ഭീഷണിപ്പെടുത്തി യുവതിക്കൊപ്പം നിര്‍ത്തി നഗ്‌ന ഫോട്ടോയെടുപ്പിച്ച് ബ്ലാക്ക്‌മെയില്‍ ചെയ്യുകയായിരുന്നു. കയ്യിലുണ്ടായിരുന്ന പണത്തിന് പുറമെ 20,000 രൂപ ഗൂഗിള്‍ പേ ചെയ്യിക്കുകയും ചെയ്തു. സാമൂഹ്യമാധ്യമങ്ങളിലൂടെ നഗ്‌നദൃശ്യം പ്രചരിപ്പിക്കാതിരിക്കാന്‍ കൂടുതല്‍ പണമാവശ്യപ്പെട്ടു വെങ്കിലും അക്കൗണ്ടില്‍ വേറെ പണമില്ലെന്നുറ പ്പാക്കിയ ശേഷമാണ് ഇയാളെ വിട്ടയച്ചത്. ഇതിനിടെ ടാബും സ്‌കാനറും പ്രതികള്‍ കൈവശപ്പെടുത്തുകയും ചെയ്തു. മോചിതനായ ശേഷം ടൗണ്‍ പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കിയതിനെ തുടര്‍ന്ന് രാത്രിയോടെയാണ് സംഭവത്തില്‍ പോലീസ് കേസെടുത്തത്. നേരത്തെ 2013ല്‍ സമാനമായ രീതിയില്‍ തട്ടി ക്കൊണ്ടുപോയി പണം തട്ടിയതുള്‍പ്പെടെ രണ്ട് കേസുകളില്‍ പ്രതിയാണ് ശ്യാംസുന്ദര്‍.
                     

 

Latest News