പത്തു വയസ്സുകാരിയെ ആശുപത്രി ലിഫ്റ്റില്‍ പീഡിപ്പിച്ച 51 കാരന്‍ അറസ്റ്റില്‍

കാസര്‍കോട്- 10 വയസ്സുകാരിയെ പ്രലോഭിപ്പിച്ചു ലിഫ്റ്റില്‍ കയറ്റി പീഡിപ്പിച്ച 51 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ബദിയഡുക്ക പെര്‍ഡാലയിലെ മുഹമ്മദിനെ (51) യാണ് ഇന്‍സ്‌പെക്ടര്‍ ഇ. അനൂപ് കുമാറും എസ്.ഐ വി.കെ. അനീഷും ചേര്‍ന്ന് ഇന്നലെ വൈകിട്ട് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം മാതാവുമൊത്ത് ആശുപത്രിയിലെത്തിയതായിരുന്നു കുട്ടി. മാതാവ് ഡോക്ടറെ കണ്ടു മരുന്നു വാങ്ങാന്‍ പോയപ്പോഴായിരുന്നു മുഹമ്മദ് പെണ്‍കുട്ടിയെ ലിഫ്റ്റ് കാണാന്‍ കൂട്ടിയത്. ലിഫ്റ്റില്‍ വെച്ചു പീഡിപ്പിക്കുകയും ചെയ്തു. മരുന്നു വാങ്ങി തിരിച്ചെത്തിയ മാതാവ് മകളെ കാണാതെ അമ്പരന്നു. അതിനിടയില്‍ ലിഫ്ടിനടുത്തു പരിഭ്രമിച്ചു നില്‍ക്കുകയായിരുന്ന മകളോടു വിവരമാരാഞ്ഞു. കുട്ടി സംഭവങ്ങള്‍ വിവരിക്കുകയും മാതാവ് കുട്ടിയുമായി സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയുമായിരുന്നു. ആശുപത്രിയിലെ സി.സി.ടി.വി ക്യാമറ പരിശോധിച്ചാണ് പോലീസ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

 

Latest News