താമരശ്ശേരി - ചുരം രണ്ടാം വളവില്‍ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞു. വയനാട് മുട്ടില്‍ നിന്നു അടിവാരത്തേക്ക് വരികയായിരുന്ന ഇന്നോവ കാറാണ് അപകടത്തില്‍പ്പെട്ടത്. മുട്ടില്‍ പരിയാരം സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്.
മുക്കത്ത് നിന്ന് വന്ന ഫയര്‍ഫോഴ്സ് സംഘം യാത്രക്കാരായ അഞ്ച് പേരെ രക്ഷപ്പെടുത്തി. കാറിലുണ്ടായിരുന്നുവെന്ന് കരുതുന്ന മറ്റ് രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു. ഒരാളുടെ നില ഗുരുതരമാണ്.