തൃശൂര്‍-വാടാനപ്പള്ളിയില്‍ കുഞ്ഞിനെ കളിപ്പിക്കുന്നതിനിടയില്‍ അധ്യാപകന്‍ കുഴഞ്ഞു വീണ് മരിച്ചു. തൃത്തല്ലൂര്‍ ഗാന്ധി ഗ്രാമത്തിന് സമീപം ചിറ്റിലേടത്ത് കൊച്ചക്കന്റെ മകന്‍ സന്തോഷ്‌കുമാര്‍ (44) ആണ് മരിച്ചത്. തളിക്കുളം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു മലയാള വിഭാഗം അധ്യാപകനാണ്.
സ്‌കൂളിലെ ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തിയശേഷം വൈകീട്ട് ആറോടെ കുത്തിനെ എടുത്ത് കളിപ്പിക്കുന്നതിനിടയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ ഏങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. സംസ്‌കാരം വ്യാഴാഴ്ച. ഭാര്യ: അരുണിമ (അധ്യാപിക, സ്വരജതി നൃത്തവിദ്യാലയം). മകള്‍: ഭാവയാമി (ഒന്നര വയസ്)