Sorry, you need to enable JavaScript to visit this website.

സൗദി ജനസംഖ്യയിൽ 24 ശതമാനം പൊണ്ണത്തടിയന്മാർ

ജിദ്ദ - സൗദി ജനസംഖ്യയിൽ 15 ഉം അതിൽ കൂടുതലും പ്രായമുള്ളവരിൽ 24 ശതമാനത്തോളം പേർ പൊണ്ണത്തടിയന്മാരാണെന്ന് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട ദേശീയ ആരോഗ്യ സർവേ വ്യക്തമാക്കുന്നു. പുരുഷന്മാർക്കിടയിൽ 23.9 ശതമാനവും വനിതകൾക്കിടയിൽ 23.5 ശതമാനവുമാണ് അമിതവണ്ണക്കാർ. ജനസംഖ്യയിൽ മൊത്തത്തിൽ പൊണ്ണത്തടിക്കാർ 23.7 ശതമാനമാണ്. 
പ്രായപൂർത്തിയായവരിൽ 36.5 ശതമാനം പേർ ദിവസേന ഒന്നും അതിലധികവും തവണ പച്ചക്കറിയും 24.8 ശതമാനം പേർ പഴവർഗങ്ങളും കഴിക്കുന്നു. 17.5 ശതമാനം പേർ എതെങ്കിലും തരത്തിലുള്ള പുകയില ഉപയോഗിക്കുന്നു. പതിനഞ്ചിൽ താഴെ പ്രായമുള്ള കുട്ടികളിൽ 7.3 ശതമാനം പൊണ്ണത്തടിയന്മാരാണ്. 41 ശതമാനം പേർ സാധാരണ ഭാരത്തിൽ കുറവ് തൂക്കമുള്ളവരാണ്.
 

Latest News